
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: അബുദാബി മലയാളി സമാജം മുന്‍ വൈസ് പ്രസിഡന്റ് തിരുവനന്തപുരം പള്ളിക്കല്‍ കുന്നില്‍ സ്വദേശി അബ്ദുല്‍ കലാം എന്ന പള്ളിക്കല്‍ ബാബു (78) നിര്യാതനായി. 35 വര്‍ഷത്തോളം അബുദാബിയില്‍ ഇത്തിസലാത്ത് ടെലികോം കമ്പനിയില്‍ ജീവനക്കാരനായിരുന്ന അബ്ദുല്‍ കലാം അബുദാബിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: നാദിറ ബീവി. മക്കള്‍ ഡോ.നവീന്‍ അബ്ദുല്‍ ശ്യാം,ഷൈന്‍ അബ്ദുല്‍ കലാം,ഷഹാന കലാം. മരുമക്കള്‍: ഡോ.നൂറ ഹമീദ്,നിഷാദ് നൗഷര്‍. ഖബറടക്കം ഇന്ന് രാവിലെ പത്ത് മണിക്ക് നിലമേല്‍ മുരുക്കമണ്‍ പള്ളി ഖബര്‍സ്ഥാനില്‍.