27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : മലയാളം മിഷന് അബുദാബി ചാപ്റ്ററിനു കീഴിലുള്ള കേരള സോഷ്യല്‍ സെന്റര്‍, അബുദാബി സിറ്റി,ഷാബിയ എന്നീ മേഖലകളില്‍ നിന്നും പഠനോത്സവ വിജയികളായ കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മലയാളം മിഷന്റെ പാഠ്യപദ്ധതിയായ കണിക്കൊന്ന കോഴ്സില്‍ നിന്നും പഠനോത്സവത്തില്‍ പങ്കെടുത്ത 97 വിദ്യാര്‍ത്ഥികളും,സൂര്യകാന്തി ഡിപ്ലോമ കോഴ്സില്‍ നിന്നും പങ്കെടുത്ത 74 വിദ്യാര്‍ഥികളും ആമ്പല്‍ ഹയര്‍ ഡിപ്ലോമ കോഴ്സില്‍ നിന്നും പങ്കെടുത്ത 35 വിദ്യാര്‍ഥികളും 100 ശതമാനം വിജയം നേടിയിരുന്നു. യുഎഇയില്‍ ആദ്യമായാണ് ആമ്പല്‍ പഠനോത്സവം സംഘടിപ്പിച്ചത്. പഠനോത്സവത്തെ തുടര്‍ന്ന് ഉപരിപഠനത്തിന് അര്ഹതനേടിയവര്ക്കുള്ള പാഠപുസ്തകങ്ങള്‍ സൗജന്യാമായി വിതരണം ചെയ്തു. മലയാളം മിഷന് അധ്യാപകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബാഡ്ജും പ്രസ്തുത വേദിയില്‍ വിതരണം ചെയ്തു. സാംസ്കാരിക സമ്മേളനം മലയാളം മിഷന് അബുദാബി ചാപ്റ്റര്‍ ചെയര്മാന് എകെ ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സെന്റര്‍ മേഖല കോര്‍ഡിനേറ്റര്‍ പ്രീത നാരായണന് അധ്യക്ഷയായി. ചാപ്റ്റര്‍ പ്രസിഡന്റ് സഫറുല്ല പാലപ്പെട്ടി,വൈസ് പ്രസിഡന്റ് സലീം ചിറക്കല്‍,സെക്രട്ടറി ബിജിത്കുമാര്‍,കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി നൗഷാദ് യൂസുഫ്, വനിതാവിഭാഗം കണ്‍വീനര്‍ ഗീത ജയചന്ദ്രന് പ്രസംഗിച്ചു. യുഎഇ 53ാം ദേശീയദിനാഘോഷ ഭാഗമായി ദേശീയപതാകയെ അനുസ്മരിക്കും വിധമുള്ള ചതുര്‍വര്‍ണ ഷാളണിയിച്ചുകൊണ് അതിഥികളെ സ്വീകരിച്ചത്. മലയാളം മിഷന് അബുദാബി സിറ്റി മേഖല കോര്‍ഡിനേറ്റര്‍ രമേശ് ദേവരാഗം സ്വാഗതവും ഷാബിയ കോര്‍ഡിനേറ്റര്‍ ഷൈനി ബാലചന്ദ്രന് നന്ദിയും പറഞ്ഞു. മലയാളം മിഷന് അധ്യാപകരുടെ അവതരണഗാനവും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കവിതാവിഷ്കാരവും ലോക മലയാളികളുടെ വ്യത്യസ്തമായ വസ്ത്രധാരണ രീതികള്‍ പരിചയപ്പെടുത്തിയ ഫാഷന്‍ഷോയും ശ്രദ്ധേയമായി. കലാപരിപാടികള്‍ക്ക് മലയാളം മിഷന് അധ്യാപകരായ നിസി,ഹനിന,വൈഷ്ണ,സ്മിത,മുനീറ,ഭാഗ്യസരിത,ഷൈനി നേതൃത്വം നല്കി.