
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
കോഴിക്കോട് : വടകര പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്നും പ്രവാസികളുടെ കൂട്ടായ്മ വടകര എന്‍ആര്‍ഐ ഫോറം അബുദാബിയുടെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുടുംബസംഗമം സംഘടിപ്പിച്ചു. മുന്‍കാല പ്രവര്‍ത്തകരുടെയും നിലവിലെ അംഗങ്ങളുടെയും കുടുംബങ്ങള്‍ പങ്കെടുത്ത സംഗമം വിവിധ പരിപാടികളോടെ വടകര ശ്രീ നാരായണ സ്കൂളില്‍ നടന്നു. തലമുറകള്‍ സംഗമിച്ച പരിപാടി ദീര്‍ഘകാലങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയതിന്റെ സന്തോഷം പകര്‍ന്നും ഓര്‍മ്മകള്‍ പങ്കുവെച്ചും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി സമാഗമം 2024 നവ്യാനുഭവം പകര്‍ന്നു. വടകരയില്‍ നിന്നും പ്രവാസം തേടി പോയവരുടെ ഗ്ലോബല്‍ കൂട്ടായ്മ അനിവാര്യമാണെന്നും അത്തരം കൂട്ടായ്മകള്‍ നാടിന്റെ പുരോഗതിക്കും പ്രവാസികളുടെ പുനരധിവാസത്തിനും ഗുണം ചെയ്യും. പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ ചൂഷണത്തിനെതിരെ ഡിസംബര്‍ 8 ന് ഡല്‍ഹിയില്‍ നടക്കുന്ന ഡയസ്പോറ ഇന്‍ ഡല്‍ഹി എന്ന പരിപാടി ആശാവാഹമാണ്. വടകര എംപി ഉള്‍പ്പെടെഉള്ളവരുടെ ലോകസഭയില്‍ നടത്തിയ ഇടപെടലുകള്‍ പ്രവാസി സമൂഹത്തിന് ആശ്വാസം പകരുന്നതാണെന്നും സംഗമം ചര്‍ച്ച ചെയ്തു. ഫോറം രക്ഷാധികാരിയും നാദാപുരം എംഎല്‍എ യുമായ ഇ.കെ വിജയന് ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹം നേരിടുന്ന വിദ്യാഭ്യാസ പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തുമെന്നും എം എല്‍ എ പറഞ്ഞു. മലയാളം സിലബസില്‍ അധ്യയനം നടത്തുന്ന ഒരു സ്കൂള്‍ മാത്രമാണ് അബുദാബിയിലുള്ളത്. ഇക്കാരണത്താല്‍ മലയാളികളായ പ്രവാസികളുടെ മക്കള്‍ക്ക് പഠനം ദുഷ്കരമായിരിക്കുകയാണ്. പ്രവാസി സമൂഹം നേരിടുന്ന ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ വിഷയം സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ഫോറം എംഎല്‍എ യെ അറിയിച്ചു. ഫോറം അബുദാബി കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ബാസിത് കായക്കണ്ടി ആമുഖ ഭാഷണം നടത്തി. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഒന്നരക്കോടി രൂപയുടെ സ്കോളര്‍ഷിപ്പ് നേടി നാടിന് അഭിമാനമായ തറോപ്പോയില്‍ സ്വദേശിനി ഷഹനാ ഷെറിനെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ മുന്‍ എംപി പി സതീദേവി, എഴുത്തുകാരന് പി.ഹരീന്ദ്രനാഥ്, ബഷീര്‍ അഹമ്മദ് എന്നിവരെ ആദരിച്ചു. അഡ്വ.വത്സന്, വി.ടി മുരളി, ബാബു വടകര, എന്‍. കുഞ്ഞമ്മദ്, രവീന്ദ്രന് മാസ്റ്റര്‍, ഇന്ദ്ര തയ്യില്‍, ചന്ദ്രന് ആയഞ്ചേരി, ബാലകൃഷ്ണന് മേപ്പയൂര്‍, ബഷീര്‍ അഹമ്മദ് മേമുണ്ട, സൂപ്പി പേരാമ്പ്ര, ബാലകൃഷണന് പള്ളിയത്ത്, ഹരീന്ദ്രന്‍ പൊയില്‍, ജയകൃഷ്ണന്, യാസര്‍ അറാഫത്ത് കല്ലേരി, പി. രജീദ്, ശ്രീജിത്ത് പുനത്തില്‍, ബിജു കൊയിലാണ്ടി, പി.അജിത്ത്, പൂര്‍ണിമ ജയകൃഷണന് എന്നിവര്‍ സംസാരിച്ചു. ഇരുപതാം വാര്‍ഷികത്തിന്റെ സമാപനത്തിന്റെ ഭാഗമായുള്ള മെഗാ ഇവന്റ് ഒക്ടോബര്‍ 19, 20 തീയ്യതികളില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.
കുടുംബ സംഗമ കമ്മിറ്റി ചെയര്മാന് സമീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ രതീഷ് വടകര സ്വാഗതവും സുഹറ കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.