
സലാം…ശൈഖ് ഹംദാന്‍…സലാം
സൈദ്ധാന്തിക ചര്‍ച്ചകള്‍ക്ക് ചൂടു പകര്‍ന്ന് മലപ്പുറം ജില്ലാ ദുബൈ കെഎംസിസി സംഘടിപ്പിച്ച ‘എംസി വടകരക്കൊപ്പം’ പരിപാടി ശ്രദ്ധേയമായി. മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗവും മുതിര്‍ന്ന രാഷട്രീയ ചരിത്രകാരനും പ്രഭാഷകനും ഗ്രന്ഥകാരനുമായ എം.സി വടകരയുമായി പ്രവര്‍ത്തകര്‍ക്ക് സംവദിക്കാനുള്ള വേദിയായാണ് ജില്ലാ കമ്മിറ്റി ‘മുഖാമുഖം’ സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടിയുടെ അധ്യക്ഷനായി. പരിപാടി എം.സി വടകര ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ആയിരക്കണക്കിന് ധീരരക്തസാക്ഷികളെ സംഭാവന ചെയ്ത മുസ്ലിം സമുദായം നാട്ടുരാജാക്കന്മാരുടെയും പിന്നീട് വൈദേശികാധിപത്യത്തിലും സ്വാതന്ത്ര്യാനന്തരം ഭരണവര്‍ഗത്തില്‍ നിന്നും നേരിടേണ്ടി വന്ന അവഗണകളുടെയും കൊടിയ പീഡനങ്ങളുടേയും നേര് ചിത്രം എംസി തന്റെ സംസാരത്തിലൂടെ വരച്ചുകാട്ടി.
ഈ ദുര്‍ഗതിയില്‍ നിന്നും സമുദായത്തെ കരകയറ്റാന്‍ പൂര്‍വസൂരികള്‍ ദീര്‍ഘവീക്ഷണത്തോടെ ബീജാവാപം നല്‍കിയതാണ് മുസ്ലിംലീഗ് പ്രസ്ഥാനം. തുടര്‍ന്നിങ്ങോട്ട് ആ വടവൃക്ഷം നല്കിയ തണലിലും കരുതലിലും അഭിമാനകരമായ അസ്തിത്വം കാത്തുസൂക്ഷിച്ചു കൊണ്ട് മുസ്്ലിം സമുദായത്തിന് ഇന്ന് വിദ്യാഭ്യാസ,സാമൂഹിക രംഗങ്ങളില്‍ അത്ഭുതകരമായ മുന്നേറ്റം നടത്താന്‍ വിശിഷ്യാ കേരളത്തിലെ മുസ്ലിംകള്ക്ക് സാധ്യമായെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ജില്ലയില്‍ നിന്നുള്ള സംസ്ഥാന കെഎംസിസി സംസ്ഥാന,ജില്ലാ ഭാരവാഹികള്‍,ജില്ലാ വനിതാവിങ് ഭാരവാഹികള്‍ പങ്കെടുത്തു
എംഎസ്എഫ് ഹരിത പ്രസിഡന്റ് പിഎച്ച് ആയിഷ ബാനു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ ജില്ലാ പഞ്ചായത് മെമ്പര്‍ അഡ്വ.ഹനീഫ പുതുപറമ്പ്,കെഎംസിസി സംസ്ഥാന ഭാരവാഹികളായ ചെമ്മുക്കന്‍ യാഹുമേന്,കെപിഎ സലാം,പിവി നാസര്‍,ആര്.ശുക്കൂര്‍,ബാബു എടക്കുളം,സംസ്ഥാന വനിതാ വിങ് പ്രസിഡന്റ് വിങ് പ്രസിഡന്റ് എപി സഫിയ പ്രസംഗിച്ചു. ജില്ലാ ഭാവാഹികളായ ഒ.ടി സലാം,കരീം കാലടി,സക്കീര്‍ പാലത്തിങ്ങല്‍,ശിഹാബ് ഇരിവേറ്റി,മുജീബ് കോട്ടക്കല്‍,നാസര്‍ കുറുമ്പത്തൂര്‍, മൊയ്തീന് പൊന്നാനി,ഇഖ്ബാല്‍ പല്ലാര്‍,മുസ്തഫ ആട്ടീരി,ഇബ്രാഹീംകുട്ടി വട്ടംകുളം,മുഹമ്മദ് വള്ളിക്കുന്ന്,നജ്മുദ്ദീന് തറയില്‍,സിനാല്‍ മഞ്ചേരി എന്നിവര്‍ നേതൃത്വം നല്കി. ശരീഫ് മലബാര്‍ ഖിറാഅത്ത് നടത്തി. എപി നൗഫല്‍ സ്വാഗതവും സിവി അശ്റഫ് നന്ദിയുംപറഞ്ഞു.