
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി : മലപ്പുറം ജില്ലാ കെഎംസിസി മണ്ഡലംതല കെയര്‍ കോര്‍ഡിനേറ്റര്‍മാരുടെയും പ്രവര്‍ത്തകരുടെയും യോഗം അബുദാബി കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി ഉദ്ഘടനം ചെയ്തു. സംസ്ഥാന കെഎംസിസിയുടെ സ്നേഹ പദ്ധതിയായ കെയര്‍ റിന്യൂവലിനെ കുറിച്ച് പ്രവര്‍ത്തകര്‍ക്ക് ബോധവത്കരണം നടത്തി. നാളെ ലിവ ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ഓള് ഇന്ത്യ കബഡി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ജില്ലാ ടീമായ കണ്ടല്‍ ബ്രദേഴ്സിന്റെ ജേഴ്സി ഫൈന്‍ വേ ട്രാവല്‍സ് എംഡി ശിഹാബുദ്ദീന് പ്രകാശനം ചെയ്തു. ചടങ്ങില്‍ അബുദാബി മലപ്പുറം കെഎംസിസി ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടാന്‍ അധ്യക്ഷനായി. ആക്ടിങ് ജനറല്‍ സെക്രട്ടറി സിറാജ് ആതവനാട് സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ അഷ്റഫ് പുതുക്കുടി,ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര്, ടീം മാനേജര്‍ സമീര്‍ പുറത്തൂര്‍,അസി.മാനേജര്‍ ഷാഹിര്‍ പൊന്നാനി,കോര്‍ഡിനേറ്റര്‍ ഫൈസല്‍ പെരിന്തല്‍മണ്ണ,ജില്ലാ ഭാരവാഹികളായ നൗഷാദ് തൃപ്രങ്ങോട്,ഷാഹിദ് ചെമ്മുക്കന്‍,ഹുസൈന് സികെ,വിവിധ മണ്ഡലം ഭാരവാഹികള്‍ പ്രസംഗിച്ചു. അബ്ദുറഹ്മാന് നന്ദി പറഞ്ഞു.