
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ : മലപ്പുറം ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ ദുബൈ കെഎംസിസി ആസ്ഥാനത്ത് ലീഗല്‍ അദാലത്ത് സംഘടിപ്പിച്ചു. യുഎഇയിലെ വിവിധ കോടതികളിലെ കേസുകളിലു ള്‍പ്പെട്ട പ്രവാസികള്‍ക്ക് ആവശ്യമായ നിയമാവബോധവും ഉപദേശങ്ങളും സഹായങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ലീഗല്‍ അദാലത്ത് നിരവധി പ്രവാസികള്‍ക്ക് ആശ്വാസമായി. നിയമ സാക്ഷരതയുടെ അഭാവം മൂലവും പ്രതികൂല ജീവിത സഹചര്യകളുടെ സമ്മര്‍ദത്താലും മറ്റുള്ളവരാല്‍ വഞ്ചിക്കപ്പെട്ടും കേസുകളിലകപ്പെട്ട് യാത്രാവിലക്ക് കാരണം ദീര്‍ഘകാലമായി നാട്ടില്‍ പോയി വരാന്‍ പോലും കഴിയാതെ പ്രയാസപ്പെടുന്നവര്‍ ഉള്‍പ്പെടെ മുപ്പതോളം പേരാണ് അദാലത്തില്‍ പങ്കെടുത്തത്.
യുഎഇയിലെ പ്രമുഖ ലീഗല്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ ഫ്രാന് ഗള്‍ഫ് അഡ്വക്കേറ്റ്സുമായി സഹകരിച്ചാണ് കെഎംസിസി ജില്ലാ കമ്മിറ്റി സൗജന്യ നിയമ സഹായ ക്യാമ്പ് സംഘടിപ്പിച്ചത്. അഡ്വ.ഈസാ അനീസിന്റെ നേതൃത്വത്തില്‍ ഇവി അബ്ദുല്‍ റഷീദ്,യുസി അബ്ദുല്ല,ജോസഫ് ബാബു,മുഹമ്മദ് ഫാസില്‍ എന്നിവരടങ്ങുന്ന അഭിഭാഷക പാനല്‍ ക്യാമ്പിന് നേതൃത്വം നല്കി. ദുബൈ കെഎംസിസി സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി പിവി നാസര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സക്കീര്‍ പാലത്തിങ്ങല്‍ അധ്യക്ഷനായി. ആര് ശുക്കൂര്‍,എപി നൗഫല്‍,സിനാല്‍ മഞ്ചേരി പ്രസംഗിച്ചു. ലീഗല്‍ സെല്‍ കണ്‍വീനര്‍ ശരീഫ് കുന്നത്ത് സ്വാഗതവും മുജീബ് കോട്ടക്കല്‍ നന്ദിയും പറഞ്ഞു.