27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് അധികൃതര്‍. പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ വിസാ നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ഈ മാസം 31ന് അവസാനിക്കുന്ന കാലയളവില്‍ പരമാവധിയാളുകള്‍ ഈ ഇളവ് ഉപയോഗിക്കണമെന്നും രാജ്യം പ്രഖ്യാപിച്ച് പൊതുമാപ്പിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്നും ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മര്‍റി പറഞ്ഞു. ദുബൈയില്‍ അല്‍അവീര്‍ പൊതുമാപ്പ് കേന്ദ്രത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സാമൂഹിക സ്ഥിരത വര്‍ധിപ്പിക്കുന്നതിനും സുരക്ഷിതവും സുസ്ഥിരവുമായ ഘടന സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഉദാരമായ രീതിയില്‍ രാജ്യം പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഗ്രേസ് പിരീഡ് അവസാനിക്കുന്നതിന് മുമ്പ് തന്നെ രേഖകള്‍ ശരിപ്പെടുത്തി നിയമലംഘനം ഇല്ലാതാക്കണം. ഇക്കാര്യത്തില്‍ ജിഡിആര്‍എഫ്എ തുറന്ന വാതില്‍ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി ഓണ്‍ലൈന്‍ വഴിയും നേരിട്ടും മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതൊരു സുവര്‍ണവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും ഇളവ് പ്രയോജനപ്പെടുത്താത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.