സഊദി അറേബ്യയിൽ നിക്ഷേപകർക്കായി പ്രത്യേക കോടതികൾ വരുന്നു
അബുദാബി : മലപ്പുറത്തിന്റെ ഉള്ളടക്കം പ്രവാസ പാഥേയങ്ങളില് അനാവരണം ചെയ്യുന്ന അനേകായിരം ആശയാവിഷ്കാരങ്ങളുടെ അനര്‍ഘനിമിഷങ്ങള്‍ക്ക് വേദിയൊരുക്കി അബുദാബി കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ‘മഹിതം മലപ്പുറം’ ഫെസ്റ്റ് സീസണ് രണ്ടിന് പ്രൗഢ തുടക്കം. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നിറഞ്ഞുകവിഞ്ഞ അനുവാചകരുടെ ഹൃദയനഭസില് മൂന്നു ദിവസം മലപ്പുറത്തിന്റെ നന്മയുടെ മുധുര രസങ്ങള്‍ പകര്‍ന്നു നല്കുന്ന ജനകീയോത്സവം പ്രവാസലോകത്തെ വേറിട്ട വേദിയായി മാറും.
മണ്ഡലം കമ്മിറ്റികളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അണിനിരന്ന വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയോടെയാണ് മലപ്പുറം മഹോത്സവത്തിന് തുടക്കം കുറിച്ചത്. ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ.
പുത്തൂര്‍ റഹ്മാന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി പൊലീസ് മേധാവി ആയിഷ മുഖ്യാതിഥിയായി.
മലപ്പുറം ജില്ലയുടെ കലയും സംസ്കാരവും സാഹിത്യവും രാഷ്ട്രീയവും കോര്‍ത്തിണക്കി വിനോദവും വിജ്ഞാനവും രുചിയും സമന്വയിപ്പിച്ച ഫെസ്റ്റ് അബുദാബിയിലെ ആസ്വാദക സമൂഹത്തിന് അനിര്‍വചനീയമായ മൂന്നു രാവുകളാണ് സമ്മാനിക്കുന്നത്. ആദ്യദിനം തന്നെ ആയിരക്കണക്കിന് പേരാണ് മഹിതം മലപ്പുറം ഫെസ്റ്റിലേക്ക് ഒഴികിയെത്തിയത്. വ്യത്യസ്തകലാ സാംസ്കാരിക പരിപാടികള്‍ക്ക് അരങ്ങൊരുങ്ങുന്ന ഫെസ്റ്റില്‍ കേരളത്തിലെ തനത് നാടന്‍ രുചിക്കൂട്ടുകള്‍ ഒരുക്കുന്ന ഫുഡ് സ്ട്രീറ്റ്,വിവിധ വാണിജ്യ സ്ഥാപങ്ങളുടെ സ്റ്റാളുകള്‍ എന്നിവ ആകര്‍ഷകമായാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. ആയിരങ്ങള്‍ സംഗമിക്കുന്ന ഫെസ്റ്റിന് അതിവിപുലമായ സൗകര്യങ്ങളാണ് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററും മലപ്പുറം ജില്ലാ കെഎംസിസിയും ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര്,അബുദാബി കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച് യൂസുഫ്, ട്രഷറര്‍ പികെ അഹമ്മദ്,വിപികെ അബ്ദുല്ല,എം.പി.എം റഷീദ്,അബുദാബി കെഎംസിസി സംസ്ഥാന ഭാരവാഹികളായ അഷ്റഫ് പൊന്നാനി, ഹംസഹാജി,ഖാദര്‍ ഒളവട്ടൂര്‍, മൊയ്തുട്ടി വേളേരി,കോട്ടക്കല്‍ മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റും നഗരസഭാ മുന്‍ ചെയര്‍മാനുമായ കെ.കെ നാസര്‍,അഡ്വ.മുഹമ്മദ് കുഞ്ഞ്, അബ്ദുസ്സലാം,സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രതിനിധികള്‍,കെഎംസിസി സംസ്ഥാന,ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഹംസക്കോയ സ്വാഗതവും ട്രഷറര്‍ അഷ്റഫ് അലി പുതുക്കുടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് മലബാറിന്റെ പെണ്മനസ് എന്ന പ്രമേയത്തില്‍ നടന്ന വനിതാ സംഗമത്തില്‍ അഡ്വ.നജ്മ തബ്ഷീറ,ജസിത സഞ്ജിത്,ഹുസ്ന റസാക് പ്രസംഗിച്ചു.