
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
ആദ്യ കാലങ്ങളിൽ ഇലക്ട്രിക് വാഹന രംഗത്ത് മറ്റ് പ്രമുഖർ എല്ലാം എത്തുന്നതിന് മുമ്പ് തന്നെ മഹീന്ദ്ര തങ്ങളുടെ സാനിധ്യം തെളിയിച്ചിരുന്നു എങ്കിലും പിന്നീട് എവിടെയോ ഈ ഇന്ത്യൻ വാഹന ഭീമൻ അല്പം ഒന്നു പിൻതള്ളപ്പെട്ടു. നിലവിൽ ടാറ്റയും, എംജിയും, BYD -യും എല്ലാം അരങ്ങു വാഴുന്ന സെഗ്മെന്റിൽ കാര്യമായ ഒരു ഇംപാക്ട് ഉണ്ടാക്കാനുള്ള പുറപ്പാടിലാണ് മഹീന്ദ്ര. തൽഫലമായി അടുത്തിടെ തങ്ങളുടെ BE 6e, XEV 9e എന്നിങ്ങനെ രണ്ട് പുത്തൻ ബോൺ ഇവി മോഡലുകളെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
ഇതിൽ BE 6e, ഇലക്ട്രിക് കൂപ്പെ -എസ്യുവി 18.90 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് നിർമ്മാതാക്കൾ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് -ഒൺലി BE സബ് ബ്രാൻഡിന് കീഴിലുള്ള ആദ്യ മോഡലാണിത്. വാഹനത്തിൻ്റെ രൂപകൽപ്പന അതിൻ്റെ കൺസെപ്റ്റ് പതിപ്പിനോട് വളരെയധികം സാമ്യമുള്ളതാണ്. ഷാർപ്പ് ലൈനുകൾ, ബൾക്കി വീൽ ആർച്ചുകൾ, വ്യത്യസ്തമായ C -ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഏറെ നാളുകളായി ഇത് ഇന്ത്യൻ റോഡുകളിൽ കാര്യമായ പരീക്ഷണങ്ങളും ടെസ്റ്റ് രണ്ണുകളും നടുത്തുന്നതായി നാം കണ്ടെത്തിയിരുന്നു. ഈ ടെസ്റ്റിംഗ് എല്ലാം ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്ക് ഈ വാഹനം അനുയോജ്യമാണോ എന്ന് കണ്ടെത്താനുള്ള മഹീന്ദ്രയുടെ വ്യക്തമായ നിരീക്ഷണങ്ങളായിരുന്നു. ഇതിന്റെ ഫലങ്ങൾ നമുക്ക് വാഹനത്തിൽ പ്രതീക്ഷിക്കാം. എന്നിരുന്നാലും വാഹനത്തിൽ എന്താണ് കമ്പനി വാഗ്ദാനം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.
ഫീച്ചറുകളും ടെക്നോളജിയും: പുതുക്കിയ വാഹനത്തിനറെ കാര്യത്തിൽ ആദ്യമായി തന്നെ എടുത്തു പറയേണ്ടത് BE 6e -യുടെ ഇൻ്റീരിയറാണ്, ഇത് വളരെ നൂതനമാണ്, ട്വിൻ 12.3 ഇഞ്ച് സ്ക്രീനുകളും ഒരു ക്വാൽകോം സ്നാപ്ഡ്രാഗൺ 8295 പ്രോസസർ വാഗ്ദാനം ചെയ്യുന്ന പുതിയ MAIA സോഫ്റ്റ്വെയർ സിസ്റ്റവുമായിട്ടാണ് വരുന്നത്.
ഓഗ്മെൻ്റഡ് റിയാലിറ്റി ഹെഡ് -അപ്പ് ഡിസ്പ്ലേ, ഡോൾബി അറ്റ്മോസ് 16 -സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഇതിൽ നിർമ്മാതാക്കൾ ഉൾപ്പെടുത്തുന്നു. പനോരമിക് സൺറൂഫ്, ഓട്ടോ പാർക്ക് അസിസ്റ്റ്, ലെവൽ 2 ADAS സ്യൂട്ട് എന്നിവയാണ് ഇവിയിൽ വരുന്ന അധിക സവിശേഷതകൾ.
പവർട്രെയിൻ: 59 kWh & 79 kWh, എന്നിങ്ങനെ ലിഥിയം അയേൺ ഫോസ്ഫേറ്റ് (LFP) കെമിസ്ട്രി BE 6e -ന് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ലഭ്യമാണ്:. ചെറിയ ബാറ്ററിയുമായി വരുന്ന പതിപ്പ് 228 bhp ഉത്പാദിപ്പിക്കുമ്പോൾ വലുത് 281 bhp നൽകുന്നു. കൂടാതെ രണ്ടും 380 Nm ടോർക്കും വാഗ്ദാനം ചെയ്യുന്നു.
റേഞ്ച് & ചാർജിംഗ്: റേഞ്ച്, എവരിഡേ, റേസ്, ബൂസ്റ്റ് മോഡ് എന്നിവ ഉൾപ്പെടെ ഒന്നിലധികം ഡ്രൈവിംഗ് മോഡ് ഓപ്ഷനുകൾ വാഹനം വാഗ്ദാനം ചെയ്യുന്നു. ഇവയ്ക്ക് അനുസൃതമായി റേഞ്ചിൽ മാറ്റം വരാം. എന്നാൽ ഇക്കൂട്ടത്തിലെ വലിയ ബാറ്ററി പായ്ക്ക് 682 കിലോമീറ്റർ ARAI -സാക്ഷ്യപ്പെടുത്തിയ ഡ്രൈവിംഗ് റെഞ്ച് നൽകുന്നു. ഫാസ്റ്റ് ചാർജിംഗ് കഴിവുകളിൽ 175kW DC ഫാസ്റ്റ് ചാർജർ വരുന്നു.
അളവുകൾ & ഡിസൈൻ ഹൈലൈറ്റുകൾ: BE 6e -ന് 4,371 mm നീളവും 1,907 mm വീതിയും 1,627 mm ഉയരവും 2,775 mm വീൽബേസുമായി വരുന്നു. INGLO പ്ലാറ്റ്ഫോം ബ്രാൻഡിന്റെ മോഡലുകളിലുടനീളം ചെലവ് ഒപ്റ്റിമൈസ് ചെയ്യുന്നതിനായി സജ്ജീകരിച്ചിരിക്കുന്നു. അതിനാൽ ഈ അളവുകൾ XEV 9e -യുമായും പൊരുത്തപ്പെടുന്നു. 20 ഇഞ്ചിലേക്ക് ഓപ്ഷണൽ അപ്ഗ്രേഡുകൾ ലഭിക്കുന്ന 19 ഇഞ്ച് വലിപ്പമുള്ള എയ്റോ-ഒപ്റ്റിമൈസ്ഡ് വീലുകളാണ് മറ്റൊരു സവിശേഷത.