കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി 28ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന മഹര്‍ജാന്‍ ഉദുമ ഫെസ്റ്റിന്റെ കുട്ടികള്‍ക്കുള്ള ഫാഷന്‍ ഷോ മത്സരത്തിന്റെ പോസ്റ്റര്‍ പ്രമുഖ വ്യവസായി മങ്കയം അസീസ് നിര്‍വഹിച്ചു. യുഎയിലെ ഉദുമക്കാരുടെ കുടുംബ സംഗമം,കലാപരിപാടികള്‍,സാംസ്കാരിക സമ്മേളനം,വിവിധ മത്സരങ്ങള്‍,അവാര്‍ഡ്ദാനം തുടങ്ങിയ പരിപാടികള്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. സ്വാഗതസംഘം ചെയര്മാന് നൗഷാദ് മിഹ്റാജ്,ജനറല്‍ കണ്‍വീനര്‍ ഹനീഫ് മീത്തല്‍ മാങ്ങാട്, ട്രഷറര്‍ അഷ്റഫ് മൊവ്വല്,ഫൈനാന്‍സ് ചെയര്മാന് അബ്ദുറഹ്മാന് പൊവ്വല്‍,ചീഫ് കോര്‍ഡിനേറ്റര്‍ നാസര്‍ കോളിയടുക്കം,രക്ഷാധികാരി സലാം ആലൂര് പങ്കെടുത്തു.