
വാഹനമോടിക്കുമ്പോള് ശ്രദ്ധ വേണം: കണക്കുകള് ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്ക്ക്
അബുദാബി: ബനിയാസ് കെഎംസിസി വൈസ് പ്രസിഡന്റും മുന് ട്രഷററുമായിരുന്ന കാഞ്ഞങ്ങാട് കടപ്പുറം ബാവനഗറിലെ മൊയ്തീന് കുഞ്ഞി ഹാജി എന്ന മദനിയ്യ മൊയ്തുഹാജി നാട്ടില് നിര്യാതനായി. ബാവാനഗറിലും ബനിയാസിലും പ്രാസ്ഥാനിക നേതൃനിരയില് സജീവമായിരുന്നു. കരള് സംബന്ധമായ അസുഖത്തെത്തുടര്ന്ന് ചികിത്സയിലായിരുന്നപ്പോഴും വയനാട് ഫണ്ട് കളക്ഷന്റ അവസാന നിമിഷങ്ങളില് ആവേശത്തോടെ പ്രവര്ത്തകരുടെ കൂടെ മൊയ്തുഹാജിയുണ്ടായിരുന്നു. കെഎംസിസിയെയും ചന്ദ്രികയെയും അതിരറ്റ് സ്നേഹിച്ച മൊയ്തുഹാജി അകമഴിഞ്ഞ് പാര്ട്ടിയെ സഹായിച്ചിരുന്നു.ബനിയാസ് ഓള്ഡ് മുനിസിപ്പല് മാര്ക്കറ്റില് തന്റെ സൈക്കിളില് സഞ്ചരിച്ച് കഠിനാധ്വാനത്തിലൂടെയാണ് ബിസിനസ് രംഗത്ത് വളര്ന്നത്. സ്വദഖ ചാരിറ്റബിള് ട്രസ്റ്റിന്റെ നട്ടെല്ലായിരുന്നു. സാമൂഹ്യസേവന, ജീവ കാരുണ്യ പ്രവര്ത്തനങ്ങളില് വിശുദ്ധിയോടെയും എളിമയോടെയും നിലകൊണ്ട മൊയ്തുഹാജിയുടെ വിയോഗം പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. ഭാര്യ: സി.കെ സുബൈദ. മക്കള്: അബ്ദുല്ഹകീം,അമീന് അഹ്മദ്,മുസല്ലം അതാഉല്ല. മരുമകള്: ആയിഷ.