‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും
മസ്കത്ത് : മബേല ഏരിയ കെഎംസിസി കമ്മിറ്റിക്ക് കീഴില്‍ വിമന്‍സ് ആന്റ്് ചില്‍ഡ്രന്‍സ് വിങ് നിലവില്‍ വന്നു. സെവന് ഡെയ്സ് ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗം മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം ഉദ്ഘാടനം ചെയ്തു. ഏരിയ വര്‍ക്കിങ് പ്രസിഡന്റ് അറഫാത്ത് എസ്വി അധ്യക്ഷനായി. ഡോ.സുരയ്യ കരീം ആരോഗ്യ ക്ലാസിന് നേതൃത്വം നല്കി. മെഗാമീന്സ് ക്യൂബ് കുറഞ്ഞ സമയം കൊണ്ട് സോള്‍വ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ ആഖില്‍ മുഹമ്മദ് അബ്ദുറഹ്മാനെ ചടങ്ങില്‍ ആദരിച്ചു. വര്‍ക്കിങ് സെക്രട്ടറി സഫീര്‍ കോട്ടക്കല്‍ സ്വാഗതവും ട്രഷറര്‍ അനസുദ്ദീന് കുറ്റിയാടി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി നഫ്ല റാഫി(കണ്‍വീനര്‍),റഫ്സി ഫൈസല്‍(കോ കണ്‍വീനര്‍),ഷംന ഇബ്രാഹീം(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. പാര്‍ട്ടി വിങ് കണ്‍വീനറായി മാജിത അറഫാത്ത്,കെയര്‍ വിങ് കണ്‍വീനറായി അസ്ന ആഷിഫ്,ചില്‍ഡ്രന്‍സ് വിങ് കണ്‍വീനറായി മിറോഷ്ന ജസീര്‍,സ്പോര്‍ട്സ് വിങ് കണ്‍വീനറായി സഫ അനീസ് എന്നിവരെയും തിരഞ്ഞെടുത്തു. മുഹ്സിന ആബിദ്,മുഹ്സിന ഷമീര്‍,അസ്മ സാജിര്‍,റമീസ റഫീഖ്,ഡോ.ഷിത്വ ഷാഫി,സുഹറബി,ബാജില സബീല്‍,സഫ ആഷിഫലി,ആദില,ജസ്നി മുഹമ്മദ്,സിനിത മുഹമ്മദലി, നസീറ സലാം,ഷിഫാ സബീല്‍,ഐഷാ ഖാലിദ്,ആമിനത്ത് മുബീന എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.