27 മില്യണ്‍ ഫോളോവേഴ്സ്
മനാമ : ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജകുമാരന്,രാജാവിന്റെ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ഖലീഫ എന്നിവരുമായി ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് എം.എ യൂസുഫലി കൂടിക്കാഴ്ച നടത്തി. മനാമ അല്‍സഖിര്‍ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഊര്‍ജമേകുന്നതാണെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. പ്രാദേശിക വികസനത്തിനൊപ്പം ബഹ്റൈനിന്റെ വ്യവസായിക വളര്‍ച്ചക്കും വലിയ പിന്തുണയാണ് ലുലു ഗ്രൂപ്പ് നല്‍കുന്നത്. റീട്ടെയ്ല്‍ രംഗത്ത് ലുലു നല്കിയ സംഭാവനകള്‍ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈനിലെ സേവനം വിപുലീകരിക്കാനുള്ള ലുലു ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും നേരുന്നുവെന്നും ബഹ്റൈന്‍ ഭരണാധികാരി വ്യക്തമാക്കി.
ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്റൈന്‍ ഭരണാധികാരികള്‍ നല്കുന്ന സഹകരണത്തി ന് എം.എ യൂസഫലി നന്ദി അറിയിച്ചു. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് രാജകുമാരനുമായി മനാമയിലെ ഗുദൈബിയ കൊട്ടാരത്തില്‍ വെച്ച് യൂസുഫലി കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പിന്റെ ബഹ്റൈനിലെ വികസനപദ്ധതികള്‍ ഉള്‍പ്പടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സ്വകാര്യ മേഖലയില്‍ ബഹറൈന്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്കുന്നതില് ലുലു ഗ്രൂപ്പ് ഉള്‍പ്പെടെ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും കിരീടാവകാശി വ്യക്തമാക്കി. ആയിരത്തോളം ബഹ്റൈന്‍ പൗരന്മാരാണ് ബഹറൈനിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നത്. ശൈഖ് മുഹമ്മദ് ബിന്‍ സല്മാന് അല്‍ ഖലീഫ, ബഹറൈന്‍ ധനകാര്യ മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബഹറൈന്‍ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലിഫയുമായും യൂസുഫലി കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പ് ബഹറൈന്‍ ഡയരക്ടര്‍ ജൂസര്‍ രൂപാവാലയും പങ്കെടുത്തു.