27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : മലങ്കര യാക്കോബായ സുറിയാനി സഭാധ്യക്ഷന് ബസേലിയോസ് തോമസ് പ്രഥമന്‍ കത്തോലിക്ക ബാവയുടെ നിര്യാണത്തില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി അനുശോചിച്ചു. തിരുമേനി കാലം ചെയ്തുവെന്ന വാര്‍ത്ത അത്യന്തം ദുഃഖത്തോടെയാണ് അറിഞ്ഞത്. എളിമയും സ്നേഹവും കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ദീര്ഘദൃഷ്ടിയും കൈമുതലായുള്ള ബാവാ തിരുമേനിയുടെ വിയോഗം യാക്കോബായ സഭയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിനും തീരാനഷ്ടമാണ്.
ബാവ തിരുമേനിയുമായി വര്‍ഷങ്ങളുടെ സ്നേഹവും ആത്മബന്ധവുമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ എളിമയാര്‍ന്ന ജീവിതവും ആതിഥ്യമര്യാദയും സ്നേഹവും ഹൃദയസ്പര്‍ശിയായി പല അവസരങ്ങളിലും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
വിവിധ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹവുമായി ചിലവഴിക്കുന്ന ഓരോ നിമിഷവും അറിവിന്റെ പുതിയ തലങ്ങളിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. ബാവാ തിരുമേനിയുടെ ശുപാര്‍ശ പ്രകാരം 2004ല്‍ സഭയുടെ കമാന്‍ഡര്‍ പദവി ഏറ്റുവാങ്ങിയ അവസരമാണ് അദ്ദേഹവുമായുണ്ടായ ഏറ്റവും ശ്രേഷ്ഠമായ അനുഭവമാണെ ന്നും യാക്കോബായ സുറിയാനി സഭയുടെ സര്വോന്മുഖമായ പുരോഗതിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച കര്‍മനിരതനായ തിരുമേനിയുടെ നിര്യാണത്തില്‍ സഭയ്ക്കും സഭാംഗങ്ങള്‍ക്കുമുള്ള ദുഃഖത്തില്‍ പങ്കുചേരുന്നതായും എംഎ യൂസഫലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.