
ഷാർജയിൽ കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 136 കിലോ മയക്കുമരുന്ന്
എംഎ മുഹമ്മദ് ജമാലിന്റെ ഓര്‍മകള്‍ ജ്വലിച്ച അനുസ്മരണ സംഗമം വികാരനിര്‍ഭരമായി. വയനാടിന്റെ മത,സാമൂഹിക,സാംസ്കാരിക വൈജ്ഞാനിക മേഖലയില്‍ നന്മയുടെ സുഗന്ധം പരത്തിയ എംഎ മുഹമ്മദ് ജമാലിനെ അനുസ്മരിക്കുന്നതിന് ഡബ്ല്യൂഎംഒ ദുബൈ ചാപ്റ്റര്‍ കമ്മിറ്റിയാണ് ‘സ്മരണീയം 2025’ സംഘടിപ്പിച്ചത്. വിമന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ യുഎഇയുടെ മുഴുവന്‍ എമിറേറ്റ്്സുകളില് നിന്നുമായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ നവീകരിക്കാനും സാമൂഹിക പിന്നോക്കാവസ്ഥ ഇല്ലാതാക്കാനുമാണ് മുഹമ്മദ് ജമാല്‍ തന്റെ പുരുഷായുസ് മുഴുവന്‍ ചെലവഴിച്ചതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
ഇരുളടഞ്ഞ സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വിദ്യാഭ്യാസമാണ് വഴിയെന്ന് വിശ്വസിച്ചാണ് അദ്ദേഹം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചത്. തന്റെ നിരന്തര ചിന്തയും അധ്വാനവും അരികുവത്കരിക്കപ്പെട്ട ജനതയ്ക്കായി മാറ്റിവച്ചു. യതീംഖാനയിലെ കുട്ടികള്‍ക്ക് ഒരേ സമയം ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഭക്ഷണവും പാര്‍പ്പിടവും നല്കുന്നതില് മുഹമ്മദ് ജമാലിന് ശക്തമായ നിഷ്കര്ശയുണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്തെ എല്ലാവിധ നവീകരങ്ങളെയും ഉള്‍ക്കൊള്ളുകയും കാലോചിതവും സംയോജിതവുമായ വിദ്യാഭ്യാസത്തെ യതീംഖാനക്ക് കീഴില്‍ ആവിഷ്കരിച്ചു നടപ്പാക്കുകയും അതുവഴി വയനാട് ജില്ലയുടെ മുഖച്ഛായ മാറ്റുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദഹം. ഡബ്ല്യൂഎംഒ എന്ന പ്രസ്ഥാനം നാടിന്റെ അതിരുകള്‍ക്കപ്പുറത്ത് അറിയപ്പെട്ട വൈജ്ഞാനിക,സാംസ്കാരിക കേന്ദ്രമാക്കി മാറ്റാനും ജമാല്‍ സാഹിബിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം നിദാനമായി. സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം എംഎ മുഹമ്മദ് ജമാല്‍ മാതൃകയാണെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു. ചാപ്റ്റര്‍ പ്രസിഡന്റ് കെപി മുഹമ്മദ് അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി മജീദ് മണിയോടാന്‍ സ്വാഗതം പറഞ്ഞു. യതീംഖാനയെ കേവല പരികല്പനയില് നിന്നും സാമൂഹിക പരിവര്‍ത്തനത്തിന്റെ പരിഗണനകളിലേക്ക് ഉയര്‍ത്തിയ മഹാ പുരുഷനായിരുന്നു എംഎ മുഹമ്മദ് ജമാലെന്ന് സ്വാമി ആത്മദാസ് യാമി അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു. വയനാടിന്റെ മത,സാമൂഹിക,വൈജ്ഞാനിക,സാംസ്കാരിക രംഗങ്ങളില്‍ യതീംഖാനയെ മുന്‍നിര്‍ത്തി ജമാല്‍ സാഹിബ് നിര്‍വഹിച്ച ത്യാഗപ്രവര്ത്തനങ്ങളാണ് ചരിത്രപരമായി പിന്നോക്കം പോയ വയനാടിനെ പുരോഗതിയുടെ പാതയിലെത്തിച്ചതെന്നും മുഖ്യാതിഥിയായി പങ്കെടുത്ത സ്വാമി ആത്മദാസ് യമി അഭിപ്രായപ്പെട്ടു. വയനാട് യതീംഖാനയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും യതീംഖാനയില്‍ ഊന്നി നിന്നുകൊണ്ട് വയനാടിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യംവച്ച് കാലത്തിനു മുമ്പേ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു എംഇ മുഹമ്മദ് ജമാലെന്ന് പ്രഭാഷകന്‍ മുനീര്‍ ഹുദവി പറഞ്ഞു. ഡബ്ല്യൂഎംഒ ഇമാം ഗസ്സാലി ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് കണ്‍വീനര്‍ ഡോ.കെടി അഷ്റഫ് കോളജ് പദ്ധതികള്‍ അവതരിപ്പിച്ചു. ദുബൈ ചാപ്റ്റര്‍ നല്കുന്ന പ്രഥമ വിദ്യാഭ്യാസ അവാര്‍ഡ് പിഎ സല്മാന് ഇബ്രാഹീമിന് നല്‍കുമെന്ന് ജൂറി അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,ഡോ.റാഷിദ് ഗസ്സാലി എന്നിവരാണ് ജൂറിയിലെ മറ്റു അംഗങ്ങള്‍.
പ്രമുഖ പണ്ഡിതന് കായക്കൊടി ഇബ്രാഹീം മുസ്ലിയാര്,മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുല്ല,റീജ്യണ്‍സി ഗ്രൂപ്പ് എംഡി ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍,കെസി അബു,അന്‍വര്‍ അമീന്,പികെ ഇസ്മായില്‍, അബ്ദുസ്സമദ് തിരുനാവായ, എ കെ അബ്ദുള്ള,മമ്മുട്ടി മക്കിയാട്,ഹമീദ് കൂരിയാടാന്‍,ഖാദര്‍കുട്ടി നടുവണ്ണൂര്‍,മൊയ്ദു മക്കിയാട്,അഷ്റഫ് എംകെ,റിയാസ്,അഡ്വ.യുസി അബ്ദുല്ല,അന്‍വര്‍ സാദത്ത്,ഹമീദ് ഹാജി,സല്‍മ നാസര്‍ തങ്ങള്‍,സികെ അബൂബക്കര്‍ ഫുജൈറ,മുജീബ് കല്‍ബ,റാഷിദ് ജാതിയേരി,പി.ടി ഹുസൈന് ബഹ്റൈന്‍,ബഷീര്‍ ബ്ലൂമാര്‍ട്ട്,അസീസ് സുല്‍ത്താന്‍,സയ്യിദ് ഹനീഫ,നബീല്‍ രഹ്നാസ്,യാസീന്‍ ഹസ്ബുദ്ദീന്,കബീര്‍ ചൗക്കി,സത്താര്‍ കുരിക്കള്‍ പങ്കെടുത്തു. ട്രഷറര്‍ അഡ്വ.മുഹമ്മദലി നന്ദി പറഞ്ഞു.