
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ: പ്രതിസന്ധികളെ നേരിടുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങേകുന്ന മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷേറ്റീവിസ് 2024ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തിറക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് എംബിആര്‍ജിഐ ഗ്ലോബല്‍ ഇനീഷേറ്റീവ്സിന്റെ റിവ്യൂ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വര്‍ഷം 118 രാജ്യങ്ങളിലെ 15 കോടിയിലേറെ ആളുകളുടെ ജീവിതവെളിച്ചമേകുന്ന 220 കോടി ദിര്‍ഹമിന്റെ പദ്ധതികളാണ് എംബിആര്‍ജിഐ യാഥാര്‍ത്ഥ്യമാക്കിയത്.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് അംഗങ്ങള്‍,ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എംബിആര്‍ജിഐ വൈസ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,മന്ത്രിമാര്‍,ഉേദ്യാഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തിറക്കിയത്. മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ ഇനീഷേറ്റീവിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്ന ജീവകാരുണ്യപ്രവര്‍ത്തകരെ ചടങ്ങില്‍ ദുബൈ ഭരണാധികാരി പ്രത്യേകം പ്രശംസിച്ചു.
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ നയങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിന് ജീവകാരുണ്യപ്രവര്‍ത്തകര്‍ നല്കുന്ന പിന്തുണ പ്രശംസനീയമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നടപ്പാക്കിയ മദേഴ്സ് എന്‍ഡോവ്മെന്റ് ക്യാംപെയ്ന്, 1 ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റ് കാമ്പയിന് എന്നിവ പ്രത്യേകം എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇക്കാലയളവില്‍ തറക്കല്ലിട്ട ഹമദാന്‍ ബിന്‍ റാഷിദ് കാന്‍സര്‍ ഹോസ്പിറ്റല്‍ യുഎഇയുടെ മെഡിക്കല്‍ രംഗത്ത് നേട്ടമാകും. അര്‍ഹരായവര്‍ക്ക് പിന്തുണയേകുന്ന 30 ലേറെ പദ്ധതികള്‍ 2024ല്‍ നടപ്പാക്കാനായത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദേഹം പറഞ്ഞു. 2023നേക്കാള്‍ 400 മില്യണ്‍ ദിര്‍ഹത്തിന്റെ അധിക സഹായം എംബിആര്ജിഐക്ക് നടപ്പാക്കാനായി.
മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ ഇനീഷേറ്റീവിസിന്റെ പദ്ധതികള്‍ക്ക് പിന്തുണ നല്കുന്ന ജീവകാരുണ്യപ്രവര്‍ത്തകര്‍ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചൂണ്ടികാട്ടി. ഫാദേഴ്സ് എന്‍ഡോവ്മെന്റ് പദ്ധതിക്ക് പിന്തുണ നല്കിയ ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി ഉള്‍പ്പടെയുള്ളവര്‍ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍ ഫോര്‍ ഫിലാന്ത്രോപ്പി ശൈഖ് മുഹമ്മദ്സമ്മാനിച്ചു.