
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി : അബുദാബി യൂത്ത് ഫോറം കഫെയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ലുലു യൂത്ത് സോക്കര്‍ ചാമ്പ്യന്‍സ് 2024’ന്റെ ട്രോഫിയും ജേഴ്സിയും പ്രകാശനം ചെയ്തു. അബുദാബി മദീന സായിദ് ഷോപ്പിങ് സെന്ററില്‍ നടന്ന പരിപാടി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം പ്രസിഡന്റ് ജാഫര്‍ റബീഹ് അധ്യക്ഷനായി. ട്രോഫി അനാച്ഛാദനം ലുലു പിആര്‍ഒ അഷ്റഫ് പി.എയും ഇന്ത്യന്‍ മീഡിയ ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടവും നിര്‍വഹിച്ചു. ജേഴ്സി പ്രകാശനം മദീന സായിദ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ റെജി ഒ.എസ്,അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് പ്രതിനിധി ശ്രീകാന്ത്,റിസാന് ഗോള്‍ഡ് പ്രതിനിധി എം.ഷംസീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. നാളെ അബൂദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. പരിപാടിയില്‍ വ്യത്യസ്ത കലാപരിപാടികളും വിവിധതരം സ്റ്റാളുകളും പ്രഗത്ഭ താരങ്ങളെ അണിനിരത്തി 16 ടീമുകള്‍ പങ്കെടുക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റും നടക്കും. കാണികള്‍ക്കു സമ്മാനം നല്കുന്ന വിവിധ കലാപരിപാടികളും ഒരുക്കുന്നുണ്ട്. ഷബീര്‍ ഷാന്‍,ജെനീഷ് ജോണ്സന്,അജ്മല്‍ താജുദ്ദീന്,നയീമ അഹമ്മദ്,മമ്മിക്കുട്ടി അബുദാബി മലയാളീസ്,സുബിന,മുസമ്മില്‍ കെ പ്രസംഗിച്ചു. മുഹമ്മദ് പുതുശ്ശേരി സ്വാഗതവും ജിമ്മി നന്ദിയും പറഞ്ഞു.