
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ: യുഎഇയിലെ പ്രമുഖ മണി എക്സ്ചേഞ്ച് കമ്പനിയായ ലുലു എക്സ്ചേഞ്ച് ദുബൈയിലെ ബര്‍ജുമാന്‍ മാളില്‍ പുതിയ കസ്റ്റമര്‍ സെന്റര്‍ തുറന്നു. യുഎഇയില്‍ ലുലു എക്സ്ചേഞ്ചിന്റെ 142ാമത് ശാഖയാണിത്. നഗരത്തിന്റെ ഹൃദയഭാഗത്ത് ആരംഭിച്ച പുതിയ ലുലു എക്സ്ചേഞ്ച് സെ ന്റര്‍ ബര്‍ദുബൈയിലെ പ്രവാസികളെ നാട്ടിലേക്കു എളുപ്പവും സുരക്ഷിതവുമായ രീതിയില്‍ പണമയക്കാന്‍ സഹായിക്കും. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് മാനേജിങ് ഡയരക്ടര്‍ അദീബ് അഹമ്മദ്,ലുലു എക്സ്ചേഞ്ച് യുഎഇ സിഇഒ തമ്പി സുദര്ശനന്,വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ കസ്റ്റമര്‍ എന്‍ഗേജ്മെന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.
ദുബൈയിലെ പ്രവാസി സമൂഹത്തിനു വേണ്ടിയുള്ള സമ്മാനമാണ് ബര്‍ജുമാന്‍ മാളിലെ തങ്ങളുടെ പുതിയ ഉപഭോക്തൃ ഇടപെടല്‍ കേന്ദ്രമെന്ന് സിഇഒ തമ്പി സുദര്ശനന് പറഞ്ഞു. ദുബൈയില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസികള്‍ക്ക് പണമടയ്ക്കല്‍,കറന്‍സി കൈമാറ്റം എന്നിവയുള്‍പ്പെടെയുള്ള സാമ്പത്തിക സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷിതവും വേഗതയേറിയതുമായ റെമിറ്റന്‍സ് സെര്വീസുകളിലൂടെ ലുലു എക്സ്ചേഞ്ച് യുഎഇയിലെ പ്രവാസി ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞിട്ടുണ്ട്.