
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
അബുദാബി : അബുദാബി സ്റ്റോക് എക്സ്ചേഞ്ചിലെ ലിസ്റ്റിങ്ങിന്റെ ഭാഗമായി ലുലു റീട്ടെയിലിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഇന്ന് തുടക്കമാകും. നവംബര്‍ അ!ഞ്ച് വരെയുള്ള മൂന്ന്ഘട്ട ഐപിഒയിലൂടെ 25 ശതതമാനം ഓഹരികളാണ് (258.2 കോടി ഓഹരികള്‍) ലിസ്റ്റ് ചെയ്യുന്നത്. 89 ശതമാനം ഓഹരികള്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യുഐബി),10 ശതമാനം ചെറുകിട (റീട്ടെയ്ല്‍) നിക്ഷേപകര്‍ക്കും,ഒരു ശതമാനം ജീവനക്കാര്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്. റീട്ടെയില്‍ നിക്ഷേപകര്‍ക്കും നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ഓഹരിക്കായി അപേക്ഷിക്കാനുള്ള സമയം നവംബര്‍ 5ന് അവസാനിക്കും. നവംബര്‍ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബര്‍ 12ന് റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് അലോട്ട്മെന്റ് സംബന്ധിച്ച എസ്എംഎസ് ലഭിക്കും. നവംബര്‍ 14ന് അബുദാബി സ്റ്റോക് എക്സ്ചേഞ്ചില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യും. യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ ലിസ്റ്റിങ്ങുകളില്‍ ഒന്നാണ് ലുലുവിന്റേത്. യുഎഇയിലെ ഏറ്റവും വലിയ റീട്ടെയ്ലര്‍ ഐപിഒ,യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐപിഒ എന്നീ നേട്ടവും ലുലുവിന് ലഭിക്കും.