
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുബാബി : അബുദാബി ഭക്ഷ്യമേളയില്‍ ലുലു ഉത്പന്നങ്ങള്‍ ശ്രദ്ധേയമായി. ഉദ്ഘാടന ദിവസം വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പ്രമുഖ വ്യക്തികളാണ് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഒരുക്കിയ പ്രദര്‍ശന വേദി സന്ദര്‍ശിക്കാനെത്തിയത്. യുഎഇയിലെ ഭക്ഷ്യവിതരണ രംഗത്ത് ലുലു ഗ്രൂപ്പിന്റെ സേവനവും കാര്യക്ഷമതയും മാതൃകാപരമാണെന്ന് പവലിയനില്‍ എത്തിയ യുഎഇ സാമ്പത്തികകാര്യ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല തൗക്ക് അല്‍മര്‍റി അഭിപ്രായപ്പെട്ടു. ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സിഒഒ വിഐ സലീം ഫലസ്തീന് ഭക്ഷ്യവിതരണ കരാറില്‍ ഒപ്പുവച്ചു. ലുലു ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ലുലു പുതുതായി വിപണിയിലിറക്കുന്ന ലുലു പ്രീമിയം കോഫിയുടെ ലോഞ്ചിങ്ങും ചടങ്ങില്‍ നടന്നു.