27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : യുഎഇയിലെ 2024ലെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ ജിസിസിയില്‍ റീട്ടെയ്ല്‍ സാന്നിധ്യം വിപുലീകരിച്ച് ലുലു. മൂന്ന് വര്‍ഷത്തിനകം നൂറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന ഐപിഒ പ്രഖ്യാപനത്തിന്റെ ഭാഗമായി 16-മത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ദുബൈ മോട്ടോര്‍ സിറ്റിയില്‍ തുറന്നു. ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ദാവൂദ് അബ്ദുല്റഹ്മാന് അല്‍ഹജ്രി, ദുബൈ സെക്യൂരിറ്റി ഇന്‍ഡസ്ട്രി ഏജന്‍സി ലൈസന്‍സിങ് വകുപ്പ് ഡയറക്ടര്‍ മജീദ് ഇബ്രാഹിം അല്‍ സറൂണി എന്നിവര്‍ ചേര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലുലു നിക്ഷേപകരുടെ വിശ്വാസത്തിന് കരുത്ത് പകരുന്നതാണ് ലുലുവിന്റെ വികസന പദ്ധതികളെന്ന് എം.എ യൂസഫലി വ്യക്തമാക്കി. മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനകം നൂറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന ഐപിഒ പ്രഖ്യാപനത്തിന് ശേഷമുള്ള ലുലുവിന്റെ 16-മത്തെ സ്റ്റോറാണ് ഇപ്പോള്‍ തുറന്നത്. ദുബൈയില്‍ ആറ് പുതിയ പദ്ധതികള്‍ ഉടന്‍ യാഥര്‍ത്ഥ്യമാകും. പതിനഞ്ച് പ്രൊജക്ടുകള്‍ കൂടി ദുബൈയില്‍ യാഥാര്‍ത്ഥ്യമാക്കും. ലുലുവിന്റെ റീട്ടെയ്ല്‍ വിപുലീകരണം കൃത്യമായ ട്രാക്കിലാണെന്ന് വ്യക്തമാക്കുന്നതാണ് വിപുലീകരണപദ്ധതികളെന്ന് എം.എ യൂസഫലി പറഞ്ഞു.
37000 സ്ക്വയര്‍ഫീറ്റിലാണ് ദുബൈ മോട്ടോര്‍ സിറ്റിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ദുബൈയിലെ 26-മത്തേതും യുഎഇയിലെ 109-മത്തേതുമാണ് മോട്ടോര്‍ സിറ്റിയിലെ പുതിയ ലുലു. ആഗോള ഉത്പന്നങ്ങള്‍ മികച്ച നിലവാരത്തിലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഉറപ്പാക്കിയിരിക്കുന്നത്. ഗ്രോസറി, ഹോട്ട്ഫുഡ്, ബേക്കറി സെക്ഷനുകളും ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഐടി ഇലക്ട്രോണിക്സ് ഹോംഅപ്ലെയ്ന്‍സ് ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ജിസിസിയിലെ ലുലുവിന്റെ 265ആമത്തെ ഹൈപ്പര്‍മാര്‍ക്കറ്റാണ് മോട്ടോര്‍ സിറ്റിയിലേത്. ലുലു സിഇഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷറഫ് അലി, ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം.എ സലിം, സിഒഒ; വി.ഐ സലിം തുടങ്ങിയവര്‍ സംബന്ധിച്ചു.