ബശറുല് അസദും ഭാര്യ അസ്മയും വേര്പിരിയുന്നു
അബുദാബി : ലുലു സ്റ്റോറുകള് കേരളത്തില് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങളില് എക്സ്പ്രസ് സ്റ്റോറുകള് തുറക്കും. ജിസിസിയിലും ഇന്ത്യയിലുമായി വിപുലമായ വികസന പദ്ധതികളും ലുലുവിനുണ്ട്. പുണ്യനഗരമായ മക്കയിലും മദീനയിലും പുതിയ ഹൈപ്പര്മാര്ക്കറ്റുകള് അടക്കം ജിസിസിയില് വലിയ വികസന പദ്ധതികള് നടപ്പാക്കും. കോട്ടയം, കൊല്ലം കൊട്ടിയം അടക്കം കേരളത്തിലെ വിവിധ ജില്ലകളിലായി മികച്ച റീട്ടെയില് പദ്ധതികളാണ് ഒരുങ്ങുന്നത്.
അഹമ്മദാബാദില് പുതിയ ഷോപ്പിങ്ങ് മാള്, തിരുപ്പതി,ഗുരുഗ്രാം,ചെന്നൈ, കര്ണാടക എന്നിവടങ്ങളിലായി മാളുകളും ഹൈപ്പര്മാര്ക്കറ്റുകളും ഒരുങ്ങുന്നു. ഗ്രേയ്റ്റര് നോയിഡ, ശ്രീനഗര് എന്നിവടങ്ങളിലടക്കം പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളും തുറക്കും. കൂടാതെ 32 നിലകളിലായി ഒരുങ്ങിയിരിക്കുന്ന കൊച്ചിയിലെ ട്വിന് ടവര് ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഐടി ടവറാകും. 25000 ഐടി പൊഫഷണലുകള്ക്കാണ് ലുലു ട്വിന് ടവറിലൂടെ തൊഴില് ലഭിക്കുക.