
മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകി യുഎഇ
റീം ഐലന്‍ഡിലെ വൈ ടവറിലാണ് ലുലു എക്സ്പ്രസ് സ്റ്റോര്‍
അബുദാബി: റീം ഐലന്‍ഡില്‍ ലുലു എക്സ്പ്രസ് രണ്ടാമത്തെ സ്റ്റോര്‍ തുറന്നു. റീം ഐലന്‍ഡ് വൈ ടവറിലാണ് പുതിയ ലുലു എക്സ്പ്രസ്. അബുദാബി മുനിസിപ്പാലിറ്റി അര്‍ബന്‍ പ്ലാനിങ് സെക്ടര്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ എഞ്ചിനീയര്‍ ഖാലിദ് നാസര്‍ അല്‍ മെന്‍ഹാലി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയുടെ സാന്നിധ്യത്തില്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. 9,500 സ്ക്വയര്‍ ഫീറ്റിലുള്ള ലുലു സ്റ്റോറില്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.
ഗ്രോസറി,വീട്ടുപകരണങ്ങള്‍ തുടങ്ങി ദൈനംദിന ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്. ബേക്കറി,ഹോട്ട് ഫുഡ് വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് സുഗമമാക്കാന്‍ സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകള്‍ അടക്കം സജ്ജീകരിച്ചിട്ടുണ്ട്. റീം ഐലന്‍ഡിലെ ഉപഭോക്താകള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവമാണ് ലുലു എക്സ്പ്രസ് സ്റ്റോര്‍ സമ്മാനിക്കുക എന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി പറഞ്ഞു. വിപുലമായ പദ്ധതികള്‍ യുഎഇയില്‍ ലുലു യാഥാര്‍ത്ഥ്യമാക്കുമെന്നും അബുബാബിയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 20 പുതിയ സ്റ്റോറുകള്‍ കൂടി ഉടന്‍ തുറക്കുമെന്നും അദേഹം കൂട്ടിചേര്‍ത്തു.ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ അഷ്റഫ് അലി എംഎ,സിഇഒ. സൈഫി രൂപാവാല,ലുലു അബുദാബി ഡയരക്ടര്‍ അബൂബക്കര്‍,റീജിയണല്‍ ഡയരക്ടര്‍ അജയ് എന്നിവരുംപങ്കെടുത്തു.