
ഇന്‍ഡോ അറബ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
ഷാര്‍ജ: മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് റമസാനില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. ലുലു സൂപ്പര്‍മാര്‍ക്കറ്റുകളിലെ പ്രധാന വിഭാഗങ്ങളില്‍ 5,500 ഉല്‍പ്പന്നങ്ങള്‍ക്ക് 65% വരെ കിഴിവ് നല്‍കുമെന്ന് ലുലു ഗ്രൂപ്പ് മാനേജ്മെന്റ് ടീം ഷാര്‍ജയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റമസാന്‍ പ്രമോഷനുകള്‍ നല്കുന്ന ലുലുവിന്റെ ദീര്‍ഘകാല പാരമ്പര്യത്തിന്റെ ഭാഗമായാണിത്. ഉല്പന്നങ്ങള് താങ്ങാവുന്ന വിലയില്‍ എത്തിക്കുന്നതിനായി ലുലു ഗ്രൂപ്പ് വിതരണക്കാരുമായും സോഴ്സിംഗ് ഓഫീസുകളുമായും അടുത്ത പങ്കാളിത്തം സ്ഥാപിച്ചു. ഈ വര്‍ഷം, ആരോഗ്യകരമായ ഭക്ഷണങ്ങള്‍, ഈത്തപ്പഴം, പഴങ്ങളും നട്സും, പ്രീമിയം മാംസം, ഫ്രഷ് സീഫുഡ്, ഇഫ്താര്‍ സ്പെഷ്യലുകള്‍, മധുരപലഹാരങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ്, തുടങ്ങി നിരവധി ഇനങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഗണ്യമായ കിഴിവുകള്‍ ലഭിക്കും. കൂടാതെ റമസാന്‍ മാസ കാലയളവില്‍ 300 അവശ്യ ഉല്പന്നങ്ങളുടെ വില വര്‍ധനവ് ഉണ്ടാവില്ല.
ഈ വര്‍ഷം ലുലു ഉപഭോക്താക്കള്‍ക്ക് അവരുടെ പണത്തിന് ഏറ്റവും മികച്ച മൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഠിനമായി പരിശ്രമിച്ചതായും ന്യായമായ വിലയില്‍ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയും ചെയ്തതായി ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപവാല പറഞ്ഞു. ആരോഗ്യകരമായ റമസാന്‍ ലക്ഷ്യമാക്കി പ്രത്യേക ഭക്ഷ്യ പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. പുണ്യമാസത്തില്‍ സമീകൃതാഹാരം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്ത വൈവിധ്യമാര്‍ന്ന ആരോഗ്യകരമായ ഉല്‍പ്പന്നങ്ങളും ലഭ്യമാണ്. ലുലു ഗ്രൂപ്പിന്റെ പുതിയ ഡിസ്കൗണ്ട് സ്റ്റോര്‍, ലോട്ട് യുഎഇയില്‍ വ്യാപിപ്പിക്കും. ലുലുവിന്റെ അത്യാധുനിക സെന്‍ട്രല്‍ പ്രൊഡക്ഷന്‍ കിച്ചണില്‍ നിന്നായിരിക്കും സ്റ്റോറുകളില്‍ ഭക്ഷണമെത്തിക്കുക. മലബാറി ലഘുഭക്ഷണങ്ങള്‍, അറബിക് ഗ്രില്ലുകള്‍, റമദാന് കോംബോ ബോക്സുകള്‍ എന്നിവയും ഇഫ്താര്‍, സുഹൂര്‍ ഭക്ഷണങ്ങളും ലഭ്യമാണ്. ആവശ്യക്കാര്‍ക്ക് സംഭാവന നല്‍കുന്നത് എളുപ്പമാക്കുന്നതിന്, ഉപഭോക്താക്കള്‍ക്ക് ചാരിറ്റി ഇഫ്താര്‍ ബോക്സുകളും ചാരിറ്റി ഗിഫ്റ്റ് കാര്‍ഡുകളും ലുലു അവതരിപ്പിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് സിഇഒ: സൈഫീ രൂപാവാല, ഗ്ലോബല്‍ ഡയറക്ടര്‍ സലിം എം.എ, ഗ്ലോബല്‍ റീട്ടെയില്‍ ഡയറക്ടര്‍ ഷാബു അബ്ദുള്‍ മജീദ്, മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍, ഡയറക്ടര്‍ മുജീബ് റഹിമാന്‍, പിആര്‍ ഹെഡ് ഇയാദ് മുഹമ്മദ്, റീട്ടെയില്‍ ഓപ്പറേഷന്‍സ് മാനേജര്‍ പീറ്റര്‍ മാര്ട്ടിന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.