ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കും പ്രത്യേക സന്ദര്ശക വിസ അനുവദിച്ച് യുഎഇ
റിയാദ് : സഊദി അറേബ്യയില് റീട്ടെയില് സാന്നിധ്യം വിപുലമാക്കി ലുലു. റിയാദ് സഹാറ മാളില് പുതിയ ലുലു എക്സ്പ്രസ് സ്റ്റോര് തുറന്നു. ഷോപ്പിങ് സുഗമമാക്കാന് അധുനിക സൗകര്യങ്ങളോടെയാണ് ലുലു ഒരുങ്ങിയിരിക്കുന്നത്. ലുലു സഊദി ഹൈപ്പര് മാര്ക്കറ്റ് ഡയരക്ടര് ഷെഹിം മുഹമ്മദ്,റീജണല് ഡയരക്ടര് ഹാതിം മുസ്താന്സിര് എന്നിവരുടെ സാന്നിധ്യത്തില് റുഗൈബ് ഹോ ള്ഡിങ് ചെയര്മാന് സിയാദ് അല് റുഗൈബ് ലുലു എക്സ്പ്രസ് ഉദ്ഘാടനം നിര്വഹിച്ചു.
25000 സ്ക്വയര് ഫീറ്റിലുള്ള ലുലു എക്സ്പ്രസ് സ്റ്റോര് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവമമാണ് ഉപഭോക്താകള്ക്ക് നല്കുക. സെല്ഫ് ചെക്കൗട്ട് കൗണ്ടറുകളടക്കം ഷോപ്പിങ് അനായാസമാക്കാന് നാലു ചെക്കൗട്ട് കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗ്രോസറി, ഫാം പ്രൊഡക്ടുകള്,ബേക്കറി, ഹെല്ത്ത് ആന്റ് ബ്യൂട്ടി,മൊബൈല് ആക്സസറീസ്,മീന്,ഇറച്ചി വിഭവങ്ങള്ക്കായി പ്രത്യേക സ്റ്റാളുകളും 500ലധികം വാഹനങ്ങള്ക്കുള്ള പാര്ക്കിങ് സൗകര്യവുമുണ്ട്.
ലുലുവിന്റെ സേവനം സഊദിയിലെ കൂടുതുല് ഇടങ്ങളിലേക്ക് സജീവമാക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് പുതിയ ലുലു എക്സ്പ്രസ് സ്റ്റോര്. ലോകോത്തര ഉത്പന്നങ്ങള് മിതമായ നിരക്കില് ഉപഭോക്താക്കള്ക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കൂടുതല് പ്രെജാക്ടുകള് ഉടന് യാഥാര്ത്ഥ്യമാകുമെന്നും ഡയരക്ടര് ഷെഹീം മുഹമ്മദ് വ്യക്തമാക്കി. രാവിലെ 8 മണി മുതല് പുലര്ച്ചെ ഒരു മണി വരെ സ്റ്റോര് പ്രവര്ത്തിക്കും. പുണ്യനഗരമായ മക്കയിലെ ജബല് ഒമറില് മസ്ജിദുല് ഹറമിന് സമീപം പുതിയ ലുലു സ്റ്റോര് നാളെ തുറക്കും. ഇതോടെ തീര്ത്ഥാടകര്ക്കും പ്രദേശവാസികള്ക്കും അവശ്യ വസ്തുക്കള് മികച്ച നിലവാരത്തില് ലഭ്യമാകും. ആഗോള തലത്തില് ലുലുവിന്റെ 250ാമത്തെ സ്റ്റോറാണ് മക്കയിലേത്.