27 മില്യണ്‍ ഫോളോവേഴ്സ്
മസ്കത്ത് : ഗള്‍ഫിലെ നഗര അതിര്‍ത്തികളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും റീട്ടെയില്‍ സേവനം വിപുലമാക്കി ലുലു. ഇതിന്റെ ഭാഗമായി ഒമാനിലെ അല്‍ ഖുവൈറില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റും യുഎഇയിലെ അല്‍ ഐനിലെ അല്‍ ക്വായില്‍ പുതിയ ലുലു എക്സ്പ്രസ് സ്റ്റോറും തുറന്നു. അല്‍ ഖുവൈറിലെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് മസ്കത്ത് മുനിസിപ്പാലിറ്റി ചെയര്മാന് അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഹുമൈദി ലുലു റീട്ടെയില്‍ ചെയര്മാന് എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. സ്വദേശി പ്രമുഖനായ ഹമദ് സാലെം താലുബ് ശാലേം അല്‍ ധെരൈ അല്‍ ഐന്‍ ഫ്രഷ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു.
പ്രാദേശിക വികസനത്തിന് കരുത്തേകുന്നതാണ് അല്‍ ഖുവൈറിലെ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റെന്നും രാജ്യത്തിന്റെ വികസനത്തിന് ലുലു നല്കുന്ന പങ്കാളിത്തം മികച്ചതാണെന്നും മസ്കത്ത് മുനിസിപ്പാലിറ്റി ചെയര്മാന് അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഹുമൈദി പറഞ്ഞു. ഒമാനിലെ ലുലുവിന്റെ 32ാമത്തേതും ജിസിസിയിലെ 244ാമത്തേതുമാണ് അല്‍ ഖുവൈറിലെ ഹൈപ്പര്‍മാര്‍ക്കറ്റ്. ജിസിസിയി ല്‍ ലുലു കൂടുതല്‍ പ്രൊജക്ടുകള്‍ നടപ്പാക്കുകയാണ്. ദുക്മ്,മുസ്സന്ന,സമെയ്ല്‍ എന്നിവടങ്ങളിലായി പുതിയ പദ്ധതികള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. കൂടാതെ ഖാസെന്‍ എകണോമിക് സിറ്റിയില്‍ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിസിക്സ് കേന്ദ്രം ആറ് മാസത്തിനകം തുറക്കും. പഴം പച്ചക്കറി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരണത്തിനും വിതരണത്തിനും വഴിതുറക്കുന്ന പദ്ധതി ഒമാന്റെ പ്രദേശിക മേഖലയ്ക്ക് വലിയ പിന്തുണയേകുന്നതാണ്. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഭരണകൂടം നല്കുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ലുലു റീട്ടെയ്ല്‍ ചെയര്‍മാ ന് എം.എ യൂസഫലി പറഞ്ഞു. നഗരാതിര്‍ത്തികളില്‍ ജനങ്ങള്‍ക്ക് സുഗമമായ ഗ്ലോബല്‍ ഷോപ്പിങ് അനുഭവം സമ്മാനിക്കാനായാണ് പുതിയ സ്റ്റോറുകള്‍. ആഗോള ഉത്പന്നങ്ങള്‍ മികച്ച നിരക്കില്‍ വീടിന് തൊട്ടടുത്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. മസ്കത്തിലെയും അല്‍ ക്വായിലെയും പുതിയ ലുലു സ്റ്റോറുകള്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് മികച്ച അനുഭവമാകും. ഗള്‍ഫിലെ ഗ്രാമീണ മേഖലകളുടെ കൂടി വികസനത്തിന് കൈത്താങ്ങാകുന്നതാണ് പുതിയ പദ്ധതികളെന്ന് എം.എ യൂസഫലി കൂട്ടിചേര്‍ത്തു. ലോകത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില് വീടിനടുത്ത് തന്നെ ലഭ്യമാക്കുകയാണ് ലുലു. നഗരങ്ങളിലേതു പോലെ മികച്ച പാര്‍ക്കിങ്ങും ആധുനിക സൗകര്യങ്ങളോടും കൂടിയാണ് നഗരാതിര്‍ത്തികളിലെ പുതിയ ലുലു സ്റ്റോറുകളും.