കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : ലിവ ഈത്തപ്പഴോത്സവത്തിന് അല്‍ദഫ്രയിലെ സായിദ് സിറ്റിയില്‍ തുടക്കമായി. ഇറാഖാണ് മേളയിലെ അതിഥിരാജ്യം. ഈന്തപ്പഴ കൃഷി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് മികച്ച വിപണി കണ്ടെത്താനും ഫെസ്റ്റിവല്‍ സഹായിക്കും. മേള ഈന്തപ്പന കൃഷിരംഗത്തെ ഗവേഷണത്തിനും വിവര കൈമാറ്റത്തിനുമുള്ള വേദി കൂടിയാണ്. വിവിധ മത്സരങ്ങളിലെ ജേതാക്കള്‍ക്ക് സമ്മാനങ്ങളും നല്‍കും. ഗുണമേന്മയുള്ള ഉല്പന്നങ്ങള് ലേലം ചെയ്ത് വാങ്ങാനും അവസരമുണ്ട്. ഇതോടനുബന്ധിച്ച് നാടന്‍ കലാപ്രകടനങ്ങളും അരങ്ങേറും. അബുദാബി പൈതൃക അതോറിറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ 20ന് അവസാനിക്കും.