ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
അബുദാബി: രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് നാളെ തുടക്കമാവും. രാവിലെ 10ന് ഐഐസി പ്രസിഡന്റ് പി.ബാവഹാജി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല അധ്യക്ഷനാകും. ഷുക്കൂറലി കല്ലിങ്ങല്‍,അബ്ദുറഹ്മാന് തങ്ങള്‍, യൂസുഫ് മാട്ടൂല്‍, അബ്ദുല്ല ഫാറൂഖി, സി.സമീര്‍, അഡ്വ.മുഹമ്മദ് കുഞ്ഞി, ബീരാന്‍കുട്ടി, ഹംസ നടുവില്‍, ജാഫര്‍ കുറ്റിക്കോട്,ജുബൈല്‍ വെള്ളാടത്ത് പങ്കെടുക്കും.
രാവിലെ 11ന് ‘രചനയുടെ രസതന്ത്രം’ കുട്ടികളുടെ സെഷനില്‍ മുരളി മംഗലത്ത്,അബ്ദുസ്സലാം ടി.കെ,ലത്തീഫ് മാസ്റ്റര്‍, കെകെ പീലിക്കോട്,ഹസിത നസീര്‍,സതീഷ് കാവിലകത്ത്,ജസ്സ ജമാല്‍ സംസാരിക്കും. ഉച്ചക്ക് 2ന് മാപ്പിള തെയ്യത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സെഷനില്‍ അഷ്റഫ് തൂണേരി,ഷാലി ബിജു,എം.കെ ഫിറോസ്, ഷംനാസ് വളയംകുളം,മുസ്തു ഊര്‍പ്പായി പ്രസംഗിക്കും. വൈകുന്നേരം 4 മണിക്ക് ട്രാവലോഗില്‍ അബ്ദുല്‍ വാസിഹ്,സിദ്ദീഖ് ട്രാവല്ഫുഡി,സഈദ നടേമ്മല്‍, ഹൈദര്‍ ബിന്‍ മൊയ്തു പങ്കെടുക്കും. പ്രവാസ ജീവിതത്തി ല്‍ സാധാരണക്കാര്‍ക്കും ഒട്ടനവധി അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടാവും. ഉന്നതരുടെ വിജയ കഥകള്‍ മാത്രം കേട്ട് ശീലമുള്ള നമുക്കിടയില്‍ നിരവധി പേര്‍ക്ക് സുഖകരവും അല്ലാത്തതുമായ ജീവിതാനുഭവങ്ങളുണ്ടാവും. അത്തരമൊരു സെഷനാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യ ദിവസം വൈകുന്നേരം ഒരുക്കുന്നത്.
6.30ന് സാധാരണക്കാരന്റെ അസാധാരണ ജീവിതം പറയുന്ന പരിപാടിയില്‍ ഷാഹുക്ക,മേരി തോമസ്, അബ്ദുല്‍ ജബ്ബാര്‍ ബനിയാസ് സ്പൈക്ക്,ഫനീഫ റെഡെക്സ്,കുഞ്ഞമ്മദ് ഒല്ലാച്ചേരി പങ്കെടുക്കും.
സാഹിത്യകാരന് ഇ.കെ ദിനേശന് ഉപസംഹാരം നടത്തുന്ന പരിപാടിയില്‍ മാധ്യമ പ്രവര്ത്തകന് റഫീഖ് തിരുവള്ളൂര്‍ മോഡറേറ്ററായിരിക്കും. രാത്രി 8.30ന് റാഫി പാവറട്ടിയും സംഘവും അവതരിപ്പിക്കുന്ന ഗസലിരവ് നടക്കും. ഞായറാഴ്ച വിവിധ പരിപാടികളോടെ സമാപിക്കും.