ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
അബുദാബി : യുഎഇയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 1.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫുജൈറ ദിബ്ബയിലെ അല്‍ റഹീബ് മേഖലയില്‍ ഇന്നലെ രാത്രി 10.27 നായിരുന്നു നേരിയ ചലനം. 5 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ നാഷണല്‍ സെയ്സ്മിക് നെറ്റ് വര്‍ക്കാണ് ഇക്കാര്യം അറിയിച്ചത്. താമസക്കാര്‍ക്ക് നേരിയ ചലനം അനുഭവപ്പെട്ടെങ്കിലും പ്രദേശത്ത് അപകടങ്ങള്‍ ഉണ്ടായിട്ടില്ല. സപ്തംബര്‍ ഒന്നിന് ഫുജൈറയിലെ മസാഫി മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.