കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
സുല്ത്താനേറ്റ് ഓഫ് ഒമാനില് ഹജര് പര്വ്വതനിരകള്ക്കിടയില് സമുദ്രനിരപ്പില് നിന്നും 10,000 അടി ഉയരത്തില് സ്ഥിതി ചെയ്യുന്ന മലമുകളിലെ ഗ്രാമമാണ് ജബല് അക്തര്. കൊടും ചൂടില് ഒമാന് പൊള്ളുമ്പോഴും മലമുകളിലെ ഈ ഗ്രാമം പച്ചപുതച്ച് നമുക്ക് തണുപ്പേകും. മനോഹരമായ മലനിരകളും താഴ്വരകളും കൊണ്ട് സമ്പന്നമാണ് ജബല് അല് അക്തര്. ഒമാനിലും യുഎഇ അടക്കമുള്ള ഗള്ഫ് രാജ്യങ്ങളിലും ചൂട് 50 ഡിഗ്രി സെള്ഷ്യസിന് അടുത്തെത്തുമ്പോള് ജബല് അക്തറില് 32 ഡിഗ്രി സെള്ഷ്യസാണ് താപനില. കടുത്ത ചൂടില്നിന്ന് രക്ഷ നേടാനും സുഖകരമായ കാലാവസ്ഥ അനുഭവിക്കാനും അവധി ദിനങ്ങള് ആഘോഷിക്കാനുമായി ആയിരകണക്കിന് ആളുകളാണ് ഇവിടേക്ക് യാത്രചെയ്യുന്നത്. അയല് രാജ്യങ്ങളില്നിന്നും വിദേശ രാജ്യങ്ങളില്നിന്നും ഈ സീസണില് ഒമാനിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ലക്ഷ്യവും ജബല് അക്തര് തന്നെയായിരിക്കും. നല്ല കാലാവസ്ഥയ്ക്കൊപ്പം മാതളത്തോട്ടങ്ങള് പൂത്ത് കായ്ച്ച് നില്ക്കുന്ന സമയം കൂടിയാണിത്. മുന്തിയ ഇനം മാതളം ജബല്അക്തറിന്റെ പ്രത്യേകതയാണ്.
മുന്തിരി, ആപ്പിള്, ബദാം, അത്തിപ്പഴം, പീച്ച് തുടങ്ങിയ പഴങ്ങളുടെ തോട്ടങ്ങള് ജബല് അക്തറിനെ കൂടുതല് സുന്ദരിയാക്കുന്നു.