ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന് ഗള്ഫ് ചാമ്പ്യന്മാര്
കുവൈത്ത് സിറ്റി : ഖലീജി സൈന് 26 ഗള്ഫ് കപ്പ് ഫൈനല് ചടങ്ങില് ഗള്ഫ് ഫുട്ബാള് ഇതിഹാസങ്ങളെ ആദരിക്കും. കുവൈത്ത് സാംസ്കാരിക,യുവജനകാര്യ മന്ത്രിയും ഗള്ഫ് കപ്പ് സുപ്രീം കമ്മിറ്റിയുടെ തലവനുമായ അബ്ദുറഹ്മാന് അല് മുതൈരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗള്ഫ് കപ്പില് പങ്കെടുക്കുന്ന രാജ്യങ്ങളുടെ ഫുട്ബാള് ഫെഡറേഷനുകളോട് അതത് രാജ്യത്തെ ഫുട്ബോള് ഇതിഹാസങ്ങളുടെ പേരുകള് നല്കാന് നിര്ദേശിച്ചിട്ടുണ്ട്. ഫൈനല് മത്സരത്തോടനുബന്ധിച്ച് ജാബര് അല് അഹ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില് നടക്കുന്ന പ്രത്യേക ചടങ്ങിലാണ് ഗള്ഫ് ഇതിഹാസങ്ങളെ ആദരിക്കുന്നത്.