
എഐഎം കോണ്ഗ്രസ് 7 മുതല് 9 വരെ
താമസരേഖ മാറ്റം: ഗാര്ഹിക തൊഴില് മേഖലയില് പുത്തനുണര്വ്
കുവൈത്ത് സിറ്റി : കുവൈത്തില് തൊഴില് നിയമങ്ങള് ലംഘിക്കുന്നവര്ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടത്തുന്ന സുരക്ഷാ കാമ്പയിന്റെ തുടര്ച്ചയായി ഹവല്ലി, സുലൈബിയ ഇന്ഡസ്ട്രിയല് ഏരിയ, കബ്ദ് തുടങ്ങിയ മേഖലകളില് നടത്തിയ സുരക്ഷാ പരിശോധനയില് നിയമലംഘനം നടത്തിയ വിവിധ രാജ്യക്കാരായ 68 പ്രവാസികള് അറസ്റ്റിലായി. നേരത്തെയും നിരവധി നിയമലംഘകര് പിടിയിലായിരുന്നു. ഇപ്പോള് പിടിയിലായവര് റെസിഡന്സി നിയമങ്ങള് പാലിക്കാത്തവര്, തൊഴിലിടങ്ങളില് നിന്ന് ഒളിച്ചോടിയവര് എന്നീ ഗണത്തില് പെട്ടവരാണ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില് താമസരേഖ നില നിര്ത്താത്ത നിയമലംഘകരെ കണ്ടെത്താന് ആഴ്ചകളായി സുരക്ഷാ പരിശോധനാ വിഭാഗം പ്രവര്ത്തിക്കുകയാണ്. അതെ സമയം ഗാര്ഹിക തൊഴിലാളികളുടെ താമസ രേഖ സ്വകാര്യ സ്ഥാപന മേഖലയിലേക്ക് മാറ്റാനുള്ള താമസ കുടിയേറ്റ വിഭാഗം അനുവദിച്ച ആനുകൂല്യം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്ദ്ധിക്കുന്ന സാഹചര്യം ശ്രദ്ധേയമാണ്. സര്ക്കാര് അനുവദിച്ച ഈ അവസരം ഉപയോഗപ്പെടുത്തുന്നതിലൂടെ തൊഴില് മേഖലയില് കൈവരിച്ച അനുഭവ സമ്പത്തും പ്രവര്ത്തന പരിചയവും അവര്ക്ക് മുതല്ക്കൂട്ടാവും. സ്വകാര്യ സ്ഥാപനങ്ങളുടെ തൊഴിലിടങ്ങളില് ഇവരുടെ കടന്ന് വരവ് ഏറെ പ്രയോജന പ്രദമാകുന്നുമുണ്ട്.