
വാഹനമോടിക്കുമ്പോള് ശ്രദ്ധ വേണം: കണക്കുകള് ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്ക്ക്
അബുദാബി : കെഎംസിസി കൊയിലാണ്ടി മണ്ഡലം മുന് എംഎല്എയും കോഴിക്കോട് ജില്ലാ മുസ്്ലിംലീഗ് സെക്രട്ടറിയുമായിരുന്ന പിവി മുഹമ്മദിന്റെ സ്മരണാര്ത്ഥം സംഘടിപ്പിക്കുന്ന ‘പി വി സോക്കര് 2024’ ഫുട്ബോള് ടൂര്ണമെന്റിന്റെ ബ്രോഷര് പ്രകാശനവും പിവി മുഹമ്മദ് അനുസ്മരണവും അബുദാബി ഇന്ത്യന് ഇസ്്ലാമിക് സെന്ററില് നടന്നു. അബ്ദുല്ല ഫാറൂഖി ഉദ്ഘടാനം ചെയ്തു. ഇസ്്ലാമിക് സെന്റര് ജനറല് സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര്,റിസാന് ജ്വല്ലറി പ്രതിനിധി ഷംസീറിന് നല്കി ബ്രോഷര് പ്രകാശനം ചെയ്തു. കോഴിക്കോടന് ഫെസ്റ്റിന്റെ പ്രചാരണോദ്ഘാടനം കെഎംസിസി ജില്ലാ പ്രസിഡന്റ് ജാഫര് തങ്ങള് നിര്വഹിച്ചു. മണ്ഡലം പ്രസിഡന്റ് അബൂബക്കര് സിദ്ദീഖ് അധ്യക്ഷനായി.
ഇബ്രാഹീം ബഷീര് അനുസ്മരണ പ്രഭാഷണം നടത്തി. കെഎംസിസി നേതാക്കളായ അബ്ദുല് ബാസിത് കായക്കണ്ടി,റസാഖ് അത്തോളി,അഷറഫ് നജാത്ത്,മജീദ് അത്തോളി,നൗഷാദ് കൊയിലാണ്ടി,അന്വര് സാദത്ത്,സിറാജ് വാഴയില്,ശിഹാബ് പാലക്കാട്,നസീര് പയ്യോളി,റസാക് കൊളക്കാട്,സയ്യദ് ഷരീഫ് തങ്ങള്, അഷറഫ് തെങ്ങില്,സമദ് മൂടാടി,അന്സാര് കോട്ടക്കല് പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി നൗഫല് പൂക്കാട് സ്വാഗതവും നവാസ് പയ്യോളി നന്ദിയും പറഞ്ഞു. ഡിസംബര് 21നു ഹുദരിയ്യത് 321 സ്പോര്ട്സ് സ്റ്റേഡിയത്തിലാണ് എമിറേറ്റിലെ മുന്നിര ടീമുകള് മാറ്റുരക്കുന്ന മത്സരങ്ങള് നടക്കുക.