ഫലസ്തീനില് വെടിനിര്ത്തണം: യുഎഇ
അബുദാബി : വ്യത്യസ്തമായ പുതുവര്ഷാഘോഷ പരിപാടികളിലൂടെ തൊഴിലാളികളെ ആനന്ദഭരിതരാക്കി യുഎഇ തൊഴില് മന്ത്രാലയം ലോകത്തിന് മാതൃകയായി. പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ചു തങ്ങളുടെ തൊഴിലുകളില് വ്യാപൃതരായി പലപ്പോഴും കടുത്ത മാനസിക സംഘര്ഷത്തിലൂടെ സഞ്ചരിക്കുന്ന നിര്മാണ തൊഴിലാകള് ഉള്പ്പെടെയുള്ളവരില് ആഘോഷങ്ങളുടെ പെരുമഴ തീര്ത്താണ് വിവിധ എമിറേറ്റുകളിലായി പതിനെട്ടിടങ്ങളില് മന്ത്രാലയം പരിപാടികള് ഒരുക്കിയത്. ‘സന്തുഷ്ടരായ തൊഴിലാളികള്, അഭിവൃദ്ധി പ്രാപിക്കുന്ന ബിസിനസ്’ എന്ന സന്ദേശവുമായി നടന്ന പരിപാടികളില് ആയിരക്കണക്കിന് തൊഴിലാളികള് മതിമറന്നാഹ്ലാദിച്ചു. ജീവതത്തില് അത്യപൂര്വമായി മാത്രം ലഭിക്കുന്ന ആഘോഷത്തെ ഏറെ ആഹ്ലാദത്തോടെയാണ് തൊഴിലാളികള് വരവേറ്റത്. പകലന്തിയോളം കഠിനാധ്വാനം ചെയ്യുന്ന താഴെകിടയിലുള്ള തൊഴിലാളികള്ക്ക് അവിസ്മരണീയമായ വിരുന്നൊരുക്കുന്നതില് ഹ്യൂമന് റിസോഴ്സസ് ആന്റ് എമിററ്റൈസേഷന് മന്ത്രാലയം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു.
ആഭ്യന്തര മന്ത്രാലയം, ഫെഡറല് അതോറിറ്റി ഫോര് ഐഡന്റിറ്റി,സിറ്റിസണ്ഷിപ്പ്,കസ്റ്റംസ്,പോര്ട്ട് സെക്യൂരിറ്റി, അബുദാബി,ദുബൈ,ഷാര്ജ പൊലീസ് ജനറല് ഹെഡ്ക്വാര്ട്ടേഴ്സ്,വിവിധ മുനിസിപ്പാലിറ്റികള്,അബുദാബി പോര്ട്ട് ഗ്രൂപ്പ്,ദുബൈ ജനറല് ഡയറക്ടറേറ്റ് ഓഫ് റസിഡന്സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്,അബുദാബി സിവില് ഡിഫന്സ് അതോറിറ്റി, ദുബൈ സിവില് ഡിഫന്സ്,ദുബൈ തൊഴില് കാര്യാലയം,ദുബൈ റോഡ്സ് ആന്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി, ഷാര്ജ ലേബര് സ്റ്റാന്ഡേര്ഡ് ഡവലപ്െമന്റ് അതോറിറ്റി,ദേശീയ ആംബുലന്സ്,ദുബൈ കോര്പ്പറേഷന് ഓഫ് ആംബുലന്സ് സര്വീസസ്,റാസല് ഖൈമ സാമ്പത്തിക മേഖല തുടങ്ങി വിവിധ വിഭാഗങ്ങളുമായി സഹകരിച്ചാണ് ആഘോഷങ്ങള് നടന്നത്. 18 വ്യത്യസ്ത സ്ഥലങ്ങളില് നടന്ന ആഘോഷങ്ങളില് വൈവിധ്യമാര്ന്ന കലാ-കായിക വിനോദ പരിപാടികള്,മത്സരങ്ങള്,പങ്കെടുത്തവര്ക്ക് കാര് ഉള്പ്പെടെയുള്ള വിലയേറിയ സമ്മാനങ്ങള് ലഭിക്കുന്ന നറുക്കെടു പ്പ് എന്നിവ തൊഴിലാളികള്ക്ക് ആവേശം പകര്ന്നു.
വര്ക്കേഴ്സ് വില്ലേജ്,എമിറേറ്റ്സ് ഗ്ലോബല് അലുമിനിയം,ഫുജൈറ നാഷണല് കണ്സ്ട്രക്ഷന് ആന്റ് ട്രാന്സ്പോര്ട്ട്,തസമീം വര്ക്കേഴ്സ് സിറ്റി,അല് സലാം ലിവിങ് സിറ്റി,ഹമീം വര്ക്കര് സിറ്റി,ഖാന് സാഹബ് കമ്പനി,ഡല്സ്കോ സിറ്റി,അല്ജിമി വര്ക്കേഴ്സ് വില്ലേജ്, സവാഇദ് റെസിഡന്ഷ്യല് സി റ്റി തുടങ്ങി വിവിധ ലേബര് ക്യാമ്പുകളിലും പരിപാടികള് ഒരുക്കിയിരുന്നു. ദേശീയാഘോഷങ്ങളിലും പൊതു അവധി ദിവസങ്ങളിലും സംഘടിപ്പിക്കുന്ന ഇത്തരം ആഘോഷ പരിപാടികള് തൊഴിലാളികളുടെ ജീവിത നിലവാരം,ക്ഷേമം,സന്തോഷം എന്നിവ വര്ധിപ്പിക്കുന്നതിനുള്ള അവസരങ്ങളാണെന്ന് മന്ത്രാലയം ഇന്സ്പെക്ഷന് ആന്റ് കംപ്ലയന്സ് അസിസ്റ്റന്റ് അണ്ടര് സെക്രട്ടറി മുഹ്സിന് അലി അല്നാസി പറഞ്ഞു. രാഷ്ട്രത്തിന്റെ വികസന യാത്രയില് തൊഴിലാളികളുടെ സംഭാവനകളെ അംഗീകരിച്ചു അവര്ക്ക് നല്കുന്ന ആദരം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുമായുള്ള ഇടപഴകലും സാമൂഹിക സംരംഭങ്ങളും മന്ത്രാലയത്തിന്റെ അവിഭാജ്യ ഘടകമായി മാറിയെന്നും തൊഴിലാളികള്ക്ക് സന്തോഷം നല്കുകയും അവര്ക്ക് വിനോദവും ആനുകൂല്യ വും വാഗ്ദാനം ചെയ്യുന്നതായും ലേബര് പ്രൊട്ടക്ഷന് ആക്ടിങ്് അസിസ്റ്റന്റ് അണ്ടര് സെക്രട്ടറി ദലാല് അല് ഷെഹി വ്യക്തമാക്കി.
യുഎഇയുടെ മാനുഷികതയും തൊഴിലാളികളോടുള്ള സന്തോഷകരമായ സമീപനവുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അവര് പറഞ്ഞു. യുഎഇ ഫുഡ് ബാങ്ക്,അല് ഇഹ്സാന് ചാ രിറ്റി അസോസിയേഷന്,ദുബൈ ചാരിറ്റി അസോസിയേഷന് തുടങ്ങിയ പ്രധാന സ്പോണ്സര്മാര്ക്കൊപ്പം ഡയമണ്ട് സ്പോണ്സറായി അല് മജ്മ ഇന്ഷുറന്സും പ്ലാറ്റിനം സ്പോണ്സറായി അല്ദാര് പ്രോപ്പര്ട്ടീസും പുതുവത്സരാഘോഷങ്ങള്ക്ക് പിന്തുണ നല്കിയതായി മന്ത്രാലയം അറിയിച്ചു.