ദുബെെ വിമാനത്താവളത്തിൽ തിരക്ക് നിയന്ത്രിക്കാൻ കസ്റ്റംസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തി
കുവൈത്ത് സിറ്റി : കുവൈത്തിന്റെ വിദേശ ബാധ്യതയില്‍ 1.6 ശതമാനം കുറവ് രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് (സി ബികെ). 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിന്റെ അവസാനം ബാഹ്യ കടം 20.113 ശതകോടി ദീനാറായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിദേശ കടം 2021 അവസാന പാദത്തില്‍ രേഖപ്പെടുത്തിയ 21.886 ശതകോടി ദീനാറും കുറവ് 2019 അവസാന പാദത്തില്‍ രേഖപ്പെടുത്തിയ 16.105 ശതകോടി ദീനാറും ആയിരുന്നു. സര്‍ക്കാരിന്റെ ബാഹ്യ കടബാധ്യതകള്‍ , വായ്പകള്‍, മറ്റ് ക്രെഡിറ്റ് സൗകര്യങ്ങള്‍, ബാലന്‍സ് ഓഫ് പേയ്മെന്റ്, പ്രാദേശിക സ്ഥാപനങ്ങളുടെ വിദേശ ബാധ്യതകള്‍, സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്തിന്റെ ബാധ്യതകള്‍,രാജ്യത്തിന്റെ പ്രത്യേകമായ പണമെടുപ്പ് വിഹിതം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വിദേശ കടമായി കണക്കാക്കുന്നത്.
കുവൈത്തിലെ സ്വകാര്യ മേഖലയും വിദേശ കടത്തിന്റെ കണക്കുകളില്‍ ഉള്‍പ്പെടുന്നുണ്ട്. പ്രാദേശിക ബാങ്കുകള്‍, നിക്ഷേപക കമ്പനികള്‍, പണമിടപാട് കമ്പനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഇതര സ്ഥാപനങ്ങള്‍ എന്നിവയാണവ. കുവൈത്തിന്റെ കരുതല്‍ ശേഖരത്തില്‍ 1.64 ശതമാനം കുറവ് വന്നതായും സി ബി കെ റിപ്പോര്‍ട്ട്. 2024 ആഗസ്ത് മാസം പുറത്തുവിട്ട കണക്ക് പ്രകാരം കുവൈത്തിന്റെ ഔദ്യോഗിക കരുതല്‍ ആസ്തിയില്‍ 241 ദശലക്ഷം ദീനാറിന്റെ കുറവാണുണ്ടായത്.
ഇത് 14.499 ശതകോടി ദീനാര്‍ എന്ന നിലയിലാണിപ്പോള്‍. 2023 ആഗസ്ത് മാസം 14.74 ശതകോടിയായിരുന്നു രാജ്യത്തിന്റെ കരുതല്‍ ശേഖരം. വിദേശ കറന്‍സിയിലും വിദേശ നിക്ഷേപങ്ങളിലും 1.6 ശതമാനം ഇടിവുണ്ടാതയാണ് കരുതല്‍ ശേഖരത്തെ പ്രതികൂലമായി ബാധിച്ചത്. ഈ മേഖലയില്‍ നിന്നും 12.883 ശതകോടി ദീനാറിന്റെ കുറവാണുണ്ടായത്. രാജ്യത്തിന്റെ പ്രത്യേകമായ പണമെടുപ്പ് വിഹിതം (എസ് ഡിആര്‍) കുത്തനെ ഇടിഞ്ഞതും മറ്റൊരു കാരണമാണ്. 76.13 ശതമാനത്തിന്റെ കുറവാണ് എസ് ഡി ആറിലുണ്ടായത്. 2023 അഗസ്തിലെ 1.323 ശതകോടി ദീനാര്‍ എന്നതില്‍ നിന്നും 2024 ആഗസ്തില്‍ ഇത് 315.8 ദശലക്ഷമായി കുത്തനെ താണു.