കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
കുവൈത്ത് സിറ്റി : മേഖലയില്‍ വഷളായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ അഭയാര്‍ത്ഥികളുടെയും കുടിയിറക്കപ്പെട്ടവരുടെയും അടിസ്ഥാന അവകാശങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നല്കി. പട്ടിണിമരണം പോലുള്ള നിയമവിരുദ്ധമായ രീതികള്‍ യുദ്ധത്തിലെ ആയുധമായി ഉപയോഗിക്കുന്നതിനെ അപലപിച്ച കുവൈത്ത് ആവശ്യമായ മാനുഷിക സഹായത്തിന്റെ വരവ് തടയുകയാണെന്നും പറഞ്ഞു.
ജനീവയിലെ യുഎന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണറുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ കുവൈത്ത് സ്ഥിരം മിഷന്റെ ചുമതലയുള്ള കൗണ്‍സിലര്‍ അബ്!ദുള്ള അല്‍ ഖുബൈസിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങളെ അല്‍ ഖുബൈസി അപലപിച്ചു. യുദ്ധത്തില്‍ ഇരയായവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മാനുഷിക സഹായം തടസമില്ലാതെ വിതരണം ചെയ്യുന്നതിനും അന്താരാഷ്ട്ര സമൂഹം ഗൗരവമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.