
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
കുവൈത്ത് സിറ്റി : കുവൈത്ത് സഊദി റയില്‍വേ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കുവൈത്ത് തീരുമാനിച്ചു. സഊദി അറേബ്യ കുവൈത്ത് സര്‍ക്കാറുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന റെയില്‍വേ പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ആദ്യ ചുവടുവയ്പ്പ് എന്ന നിലയില്‍ റോഡ്സ് ആന്റ് ലാന്റ് ട്രാന്‍സ്പോര്‍ട്ട് പബ്ലിക് അതോറിറ്റി രാജ്യത്തെ റെഗുലേറ്ററി അതോറിറ്റികളുമായി സഹകരിച്ച് കേന്ദ്ര ടെണ്ടര്‍ അതോറിറ്റി പ്രാദേശിക,ഗള്‍ഫ്,അന്തര്‍ദേശീയ കമ്പനികളുമായി ഈ ആഗോള പദ്ധതി നടപ്പാക്കാന്‍ സമര്‍പ്പിച്ച ബിഡ്ഡുകള്‍ ചര്‍ച്ച ചെയ്തു.
പ്രോജക്ട് പഠനവും വിശദമായ ഡിസൈന്‍ ജോലികളും ഗള്‍ഫ് റെയില്‍വേ ട്രാക്കിന്റെ ടെന്‍ഡര്‍ ഡോക്യുമെന്റുകള്‍ തയാറാക്കലും അടങ്ങുന്ന ഒന്നാം ഘട്ടത്തിനുള്ള ബിഡ്ഡുകളാണ് ഇപ്പോള്‍ ആരംഭിച്ചത്. റെയില്‍വേ പദ്ധതിയുടെ ആദ്യഘട്ടം പഠിച്ച് രൂപകല്പന ചെയ്തുകൊണ്ടാണ് പദ്ധതി ആരംഭിക്കുന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ക്കുള്ള റെയില്‍വേ പദ്ധതിയുടെ വടക്കന്‍ സ്റ്റേഷന് കുവൈത്ത് ആയിരിക്കും. സഊദി അറേബ്യയുമായി നേരിട്ട് ബന്ധിപ്പിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്.