കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത മത്സരത്തില് ഇന്ന് കുവൈത്ത് ഒമാനെ നേരിടും. ഒമാനിലെ സുല്ത്താന് ഖാബൂസ് സ്പോര്ട്സ് കോംപ്ലക്സില് നടക്കുന്ന മത്സരം കുവൈത്ത് സമയം ഏഴു മണിക്ക് തുടങ്ങും. രണ്ട് മത്സരങ്ങളില് നിന്ന് നേടിയ രണ്ടു പോയിന്റോടെ ബി ഗ്രൂപ്പില് നാലാം സ്ഥാനത്താണ് കുവൈത്ത്. ഒമാന് പോയിന്റ് ഒന്നും നേടാതെ ഗ്രൂപ്പില് അവസാന സ്ഥാനത്താണ്. എന്നാല് അവസാനം നേര്ക്കുനേരെ ഏറ്റുമുട്ടിയ നാലു മത്സരങ്ങളിലും ജയിക്കാന് സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഒമാന് ഇറങ്ങുന്നത്. സ്വന്തം കാണികള്ക്ക് മുന്നില് കളിക്കാന് സാധിക്കുന്നതും ഒമാന് ടീമിന് അനുകൂലഘടകമാണ്. ഗ്രൂപ്പില് നാലു പോയിന്റ് വീതം നേടിയ ജോര്ദാന്,സൗത്ത് കൊറിയ,ഇറാഖ് ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.