
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
കുവൈത്ത് സിറ്റി : കുവൈത്തില്‍ നടക്കുന്ന 26ാമത് ആറേബ്യന്‍ ഗള്‍ഫ് കപ്പിലെ ഉദ്ഘാടന ദിവസത്തെ രണ്ടു മത്സരങ്ങളും സമനിലയില്‍ അവസാനിച്ചു. ജാബര്‍ അല്‍ അഹ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ കുവൈത്തിനെ ഒമാന്‍ സമനിലയില്‍ തളക്കുകയായിരുന്നു. കളിയുടെ മുപ്പത്തിനാലാം മിനുട്ടില്‍ യുസുഫ് നാസര്‍ അല്‍ സല്മാനിലൂടെ കുവൈത്ത് ലീഡ് നേടിയെങ്കിലും നാല്പത്തിരണ്ടാം മിനുട്ടില്‍ ഇസാം അല്‍ സാബിയിലൂടെ ഒമാന്‍ സമനില പിടിക്കുക ആയിരുന്നു. രണ്ടാം പകുതിയില്‍ ഒമാന്‍ കളം നിറഞ്ഞു കളിച്ചുവെങ്കിലും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല. സുലൈബിക്കാത്ത് സ്റ്റേഡിയത്തില്‍ നടന്ന ഖത്തര്‍-യുഎഇ മത്സരത്തില്‍ പതിനേഴാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ഖത്തറിന്റെ ആക്രം ആഫിഫ് ഗോള്‍ നേടിയപ്പോള്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ യഹ്യ അല്‍ ഗസാനിയിലൂടെ യുഎഇ സമനില പിടിക്കുകയായിരുന്നു