
ആഗോള ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താന്‍ യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്
കുവൈത്ത് സിറ്റി: ജനാധിപത്യ വിരുദ്ധവും ഭരണഘടനാ ലംഘനവുമായി കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ കുവൈത്തില്‍ പ്രതിഷേധ ജ്വാലയായി കോഴിക്കോട് ജില്ലാ കെഎംസിസി സംഗമം. കുവൈത്തിലെ മുഖ്യധാര സംഘടനകളെ പങ്കെടുപ്പിച്ച് അബ്ബാസിയ യുണൈറ്റഡ് സ്കൂളില്‍ നടന്ന പരിപാടി പ്രവാസി സമൂഹത്തിന്റെ ഉറച്ച വിയോജിപ്പായി മാറി. ഗാന്ധിയില്‍ നിന്നും സവര്ക്കരിലേക്കുള്ള ദൂരം കുറയുകയാണെന്നും ഫാസിസത്തിന്റെ കരാള ഹസ്തങ്ങളില്‍ ഭാരതം ഞെരിഞ്ഞമരുകയാണെന്നും പ്രതിഷേധ സംഗമം ഓര്‍മപ്പെടുത്തി. മുസ്്ലിംകളെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും കീഴ്പ്പെടുത്തുകയാണ് പുതിയ നിയമത്തിലൂടെ ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മറ്റു സമുദായങ്ങളിലേക്കും പിന്നാക്ക ജനാവിഭാഗങ്ങളിലേക്കും അവര്‍ കടന്നു വരാനിരിക്കുന്നതിന്റെ ഉദാഹരണമാണ് ക്രിസ്ത്യന്‍ സമ്പത്തിന്റെ കണക്കെടുത്ത ഓര്‍ഗനൈസറിലൂടെ കണ്ടത്. ഇതിനെതിരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനാധിപത്യ രീതിയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നും ഒറ്റക്കെട്ടായി ഇത്തരം ഭരണഘടനാ ധ്വംസനങ്ങളെ ചെറുക്കണമെന്നും സംഗമം പ്രമേയേത്തിലൂടെ ആവശ്യപ്പെട്ടു.
കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി വിഷയാവതരണം നടത്തി. മുസ്ലിംലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് വിപി ഇബ്രാഹീംകുട്ടി,കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കാരി,ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് പ്രസംഗിച്ചു. മാത്യു(കല), പിഎന്‍ അബ്ദുറഹ്മാന്(കേരള ഇസ്ലാഹി സെന്റര്‍),അന്‍വര്‍ സഈദ്(കെ.ഐ.ജി),സുരേഷ് മാത്തൂര്‍(ഒഐസിസി),അബ്ദുറഹീം ഹസനി(കേരള ഇസ്ലാമിക് സെന്റര്‍),അബ്ദുനാസര്‍ മുട്ടില്‍(ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍),ഒപി ഷറഫുദ്ദീന്(കെകെഎംഎ),അബ്ദുല്‍ ഹമീദ്(ഹുദ സെന്റര്‍),അബ്ദുല്ല വടകര(ഐസിഎഫ്) പങ്കെടുത്തു. സാദിഖ് ടിവി പ്രമേയം അവതരിപ്പിച്ചു. ജാഫര്‍ തറോല്‍ ഖിറാഅത്ത് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി ശരീഖ് നന്തി നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ ഗഫൂര്‍ അത്തോളി,അലി അക്ബര്നേതൃത്വം നല്കി.