27 മില്യണ്‍ ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി ‘തംകീന്‍’24
മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈത്തിലെത്തിയ മുന്‍ എംഎല്‍എയും മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെഎം ഷാജിക്ക് കുവൈത്ത് കെഎംസിസി സ്വീകരണം നല്കി. സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍,ജനറല്‍ സെക്രട്ടറി മുസ്തഫ കാരി, ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്,വൈസ് പ്രസിഡന്റുമാരായ റഊഫ് മഷ്ഹൂര്‍ തങ്ങള്‍, ഇക്ബാല്‍ മാവിലാടം,എംആര്‍ നാസര്‍,സെക്രട്ടറിമാരായ ഗഫൂര്‍ വയനാട്,ഷാഹുല്‍ ബേപ്പൂര്‍,ഫാസില്‍ കൊല്ലം തുടങ്ങി സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ ജില്ലാ മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് കുവൈത്ത് എയര്‍പോര്‍ട്ടില്‍ കെഎം ഷാജിയെ സ്വീകരിച്ചു. ഇന്ന് വൈകിട്ട് 6 മണിക്ക് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് തംകീന്‍ മഹാസമ്മേളനം.