കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി തംകീന് മഹാസമ്മേളനം 22ന് വൈകിട്ട് ആറു മണിക്ക് അബ്ബാസിയ ഇന്ത്യന് സെന്ട്രല് സ്കൂളിലെ ‘ഹൈദരലി ശിഹാബ് തങ്ങള്’ നഗറില് നടക്കുമെന്ന് ഭാരവാഹികള് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്, ദേശീയ ജനറല് സെക്രട്ടറി പികെ കുഞ്ഞാലികുട്ടി,സംസ്ഥാന ജനറല് സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറി കെ.എം ഷാജി തുടങ്ങിയവര് സമ്മേളനത്തില് പങ്കെടുക്കും. മൂന്നാമത് ‘ഇ. അഹമ്മദ് എക്സലന്സി അവാര്ഡ്’ എം.എ ഹൈദര് ഗ്രൂപ്പ് ചെയര്മാന് ഡോ.എസ്എം ഹൈദറലിക്ക് അവാര്ഡ് സമ്മേളനത്തില് സമര്പിക്കും. ‘തംകീന്’ അഥവാ ‘ശാക്തീകാരണം’ എന്ന സമ്മേളനപ്രമേയത്തെ അടിസ്ഥാനമാക്കി സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ,സാമ്പത്തിക രംഗങ്ങളില് കുവൈത്ത് കെഎംസിസി അംഗങ്ങളെയും പ്രവാസികളെയും ശാക്തീകരിക്കാന് ആവശ്യമായ ചര്ച്ചകളും പദ്ധതികളും നടപ്പില് വരുത്തുക എന്നതാണ് സമ്മേളനലക്ഷ്യം.
സമ്മേളന വിജയത്തിനായി 359 അംഗങ്ങള് ഉള്കൊള്ളുന്ന സ്വാഗതസംഘം രൂപീകരിച്ച് രണ്ടു മാസത്തോളം വിവിധ സംഘടനാ തലങ്ങളില് വ്യത്യസ്തവും ആകര്ഷകവുമായ പ്രചാരണ പരിപാടികള് സംഘടിപ്പിച്ചു. പ്രമേയം കുവൈത്തിലുടനീളം ചര്ച്ച ചെയ്തു. നാട്ടില് ഉപതിരഞ്ഞെടുപ്പും കേന്ദ്ര,കേരള സര്ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെയുള്ള പ്രതിഷേധങ്ങളും നടക്കുന്ന സാഹചര്യത്തില് മുസ്്ലിംലീഗ് നേതാക്കളുടെ കുവൈത്തിലേക്കുള്ള വരവ് പ്രവര്ത്തകര്ക്കിടയില് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
മുസ്്ലിംലീഗ് മുന്നോട്ട് വെക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി കുവൈത്തിലെ പ്രവാസി പൊതുസമൂഹത്തില് പ്രചരിപ്പിക്കുകയും മുസ്ലിംലീഗിന്റെ രാഷ്ട്രീയധാരയിലേക്ക് പ്രവാസികളെ ആകര്ഷിക്കുകയുമാണ് കെഎംസിസിയുടെ ലക്ഷ്യം. മുന്കാലങ്ങളില് കുവൈത്ത് കെഎംസിസി നടപ്പില് വരുത്തിയിരുന്ന പല പദ്ധതികളും തിരിച്ചുകൊണ്ടുവരാനും സോഷ്യല് സെക്യൂരിറ്റി സ്കീം പോലുള്ള സുപ്രധാനമായ പദ്ധതികളില് കാലാനുസൃത മാറ്റങ്ങള് കൊണ്ടുവരാനും കമ്മിറ്റി ഉദ്ദേശിക്കുന്നുണ്ടെന്നും ഭാരവാഹികള് പറഞ്ഞു. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസര് അല് മഷ്ഹൂര് തങ്ങള്,ജനറല് സെക്രട്ടറി മുസ്തഫ കാരി,ട്രഷറര് ഹാരിസ് വള്ളിയോത്ത്,ഓര്ഗനൈസിങ് സെക്രട്ടറി സിറാജ് എരഞ്ഞിക്കല്,വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി വാര്ത്താ സമ്മേളനത്തില് പങ്കെടുത്തു.