കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച തംകീന്‍ മഹാസമ്മേളനത്തിന് വേണ്ടി രൂപീകരിച്ച സ്വാഗതസംഘം പിരിച്ചുവിടലും സമ്മേളന അവലോകനവും ദജീജ് മെട്രോ കോര്‍പ്പറേറ്റ് ഹാളില്‍ ഉപദേശക സമിതി അംഗം കെകെപി ഉമ്മര്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഊഫ് മഷ്ഹൂര്‍ തങ്ങള്‍ അധ്യക്ഷനായി. വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനത്തെ കുറിച്ച് ഹാരിസ് വള്ളിയോത്ത്,ഇഖ്ബാല്‍ മാവിലാടം, ഫാറൂഖ് ഹമദാനി,ഡോ.മുഹമ്മദലി,എംആര്‍ നാസര്‍,ഷാഹുല്‍ ബേപ്പൂര്‍ എന്നിവര്‍ വിശദീകരിച്ചു.
സംസ്ഥാന ഭാരവാഹികളായ എഞ്ചിനീയര്‍ മുഷ്താഖ്,ഇല്യാസ് വെന്നിയൂര്‍,ജില്ലാ ഭാരവാഹികളായ അസീസ് തിക്കോടി,അജ്മല്‍ വേങ്ങര,റസാഖ് അയ്യൂര്‍,ഹബീബുല്ല മുറ്റിച്ചൂര്‍,നാസര്‍ തളിപ്പറമ്പ്,അഷ്റഫ് അപ്പക്കാടന്‍, അസീസ് പേരാമ്പ്ര,ഹംസ ഹാജി കരിങ്കപ്പാറ,ഖാലിദ് പള്ളിക്കര,നവാസ് കുന്നുംകൈ,മുഹമ്മദലി പി.കെ,ബഷീര്‍ തെങ്കര എന്നിവര്‍ പ്രസംഗിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി ഗഫൂര്‍ വയനാട് സ്വാഗതവും ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.