
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
കുവൈത്ത് സിറ്റി : ‘തംകീന്‍’ (ശാക്തീകരണം) എന്ന പ്രമേയവുമായി കുവൈത്ത് കെഎംസിസി മഹാ സമ്മേളനം ഇന്ന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി,സംസഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം,സെക്രട്ടറി കെഎം ഷാജി, മുസ്ലീം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. മൂന്നാമത് ഇ അഹമ്മദ് എക്സലന്‍സി അവാര്‍ഡ് സമ്മേളനത്തില്‍ വിതരണം ചെയ്യും. പശ്ചിമേഷ്യയിലെ പ്രമുഖ വ്യവസായി ഡോ.എസ്എം ഹൈദരലിയാണ് അവാര്‍ഡ് ജേതാവ്.