
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
കുവൈത്ത്സിറ്റി : കുവൈത്ത് കെഎംസിസി വയനാട്,പാലക്കാട് തൃശൂര്‍ ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി ഉപതിരഞ്ഞെടുപ്പ് കണ്‍വന്‍ഷനും തംകീന്‍ മഹാസമ്മേളന പ്രചരണവും സംഘടിപ്പിച്ചു. ദജീജ് മെട്രോ കോര്‍പ്പറേറ്റ് ഹാളില്‍ കുവൈത്ത് കെഎംസിസി സം സ്ഥാന പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെഎംസിസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഹബീബുല്ല മുറ്റിച്ചൂര്‍ അധ്യക്ഷനായി. മുസ്ലിംലീഗ് നിലമ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ കൈപ്പഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് ജില്ലാ പ്രസിഡന്റ് അഷ്റഫ് അപ്പക്കാടന്‍ ‘തംകീന്‍’ മഹാസമ്മേളനം പ്രമേയം അവതരിപ്പിച്ചു. കെഎംസിസി സംസ്ഥാ ന ജനറല്‍ സെക്രട്ടറി മുസ്തഫ കാരി, ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്,സെക്രട്ടറി ഗഫൂര്‍ വയനാട്,സലാം പട്ടാമ്പി,ഒഐസിസി വയനാട് ജില്ലാ പ്രസിഡന്റ് അക്ബര്‍ വയനാട്,പാലക്കാട് ജില്ലാ പ്രസിഡന്റ് ഇസ്മായില്‍,തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജലിന് തൃപ്രയാര്‍,കെഎംസിസി വയനാട് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഹാജി, പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെങ്കര,തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി പി.കെ,കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി, മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മല്‍ വേങ്ങര പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ ഇക്ബാല്‍ മാവിലാടം,ഫാറൂഖ് ഹമദാനി, എം.ആര് നാസര്‍,അബ്ദുറസാഖ് വാളൂര്‍, ഷാഹുല്‍ ബേപ്പൂര്‍, എഞ്ചിനീയര്‍ മുഷ്താഖ് ഉപദേശക സമിതി വൈസ് ചെയര്മാന് ബഷീര്‍ ബാത്ത,തൃശൂര്‍ ജില്ലാ ട്രഷറര്‍ അസീസ് പാടൂര്‍ വയനാട് ജില്ലാ ട്രഷറര്‍ മുഹമ്മദലി ബാവ പങ്കെടുത്തു. ആബിദ് ഖാസിമി ഖിറാഅത് നടത്തി. വയനാട് ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി അഷ്റഫ് ദാരിമി സ്വാഗതവും പാലക്കാട് ജില്ലാ ട്രഷറര്‍ റസാഖ് കുമരനെല്ലൂര്‍ നന്ദിയും പറഞ്ഞു.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും