സഊദിയില് ശക്തമായ മഴയും കാറ്റും ഇടിമിന്നലും
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി കാസര്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഫാമിലി പിക്നിക് 24’ കബ്ദ് റിസോര്ട്ടില് സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഹൂഫ് മഷൂര് തങ്ങള് ഉല്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂര് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഇഖ്ബാല് മാവിലാടം,ഡോ.മുഹമ്മദലി,സെക്രട്ടറി ഷാഹുല് ബേപ്പൂര്,ജില്ലാ ജനറല് സെക്രട്ടറി ഹനീഫ പാലാഴി,ട്രഷറര് ഖുതുബുദ്ദീന്, ഭാരവാഹികളായ അബ്ദുല്ല കടവത്ത്,കബീര് തളങ്കര, റഫീഖ് ഒളവറ,അലി മാണിക്കോത്ത്,മുത്തലിബ് തെക്കെകാട്,സി.എച്ച് മുഹമ്മദ്കുഞ്ഞി,നൗഷാദ് തിടില്,ഖാലിദ് കൂളിയങ്കാല്,കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസിസ് തിക്കോടി,മണ്ഡലം ഭാരവാഹികളായ നവാസ് പള്ളിക്കാല്,മൊയ്ദീന് ബായാര്,നിസാര് മയ്യള,മുഹമ്മദലി ബദരിയ,മിസ്ഹബ് മാടമ്പില്ലാത്ത് പ്രസംഗിച്ചു.
ജനറല് കണ്വീനര് സുഹൈല് ബല്ല സ്വാഗതവും ആക്ടിങ് സെക്രട്ടറി ഖാലിദ് പള്ളിക്കര നന്ദിയും പറഞ്ഞു. അസീസ് തളങ്കര,ഹാരിസ് മുട്ടുംതല,അബ്ദുല് ഹകീം അഹ്സനി,ഹസന് ബല്ല, അഷ്റഫ് കോളിയടുക്കം,ശംസു ബദരിയ,ആസിഫ് മാമു,മുഹമ്മദ് തെക്കെക്കാട്,ഷരിഫ് മുക്കോട്,നിയാസ് തളങ്കര നേതൃത്വം നല്കി.