ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന്‍ ഗള്‍ഫ് ചാമ്പ്യന്മാര്
കുവൈത്ത് സിറ്റി : സാഹിത്യ സാംസ്കാരിക രംഗത്ത് മലയാളികളുടെ അഭിമാനമായിരുന്ന എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിടവ് മലയാള സാഹിത്യ ലോകത്തിനും കേരള സമൂഹത്തിനും നികത്താന്‍ സാധിക്കാത്ത നഷ്ടമാണെന്ന് ആക്ടിങ് പ്രസിഡന്റ് റഊഫ് മഷ്ഹൂര്‍ തങ്ങള്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ബേപ്പൂര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം കുവൈത്ത് സന്ദര്‍ശിച്ചപ്പോള്‍ സ്വീകരണമൊരുക്കാന്‍ കെഎംസിസിക്ക് സാധിച്ചിരുന്നു. പത്മഭൂഷണ്‍, ജ്ഞാനപീഠം,എഴുത്തച്ഛന് പുരസ്കാരം,ജെസി ഡാനിയല്‍ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള എംടിയുടെ വിയോഗത്തിലൂടെ മലയാളികള്‍ക്കുണ്ടായ അഗാധമായ ദുഃഖത്തില്‍ കുവൈത്ത് കെഎംസിസി പങ്കുചേരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.