സഊദിയില് ശക്തമായ മഴയും കാറ്റും ഇടിമിന്നലും
കുവൈത്ത് സിറ്റി : കെഎംസിസി ബേപ്പൂര് മണ്ഡലം വിന്റര് ക്യാമ്പ് വഫ്ര ഫാം ഹൗസില് കുവൈത്ത് കെഎംസിസി ആക്ടിങ് പ്രസിഡന്റ് റഊഫ് മഷ്ഹൂര് തങ്ങള് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗഫൂര് പെരുമുഖം അധ്യക്ഷനായി. പിവി അബ്ദുല് വഹാബ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ആക്ടിങ് ജനറല് സെക്രട്ടറി ഷാഹുല് ബേപ്പൂര്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി,വൈസ് പ്രസിഡന്റ് അലി അക്ബര് കറുത്തേടത്ത് പ്രസംഗിച്ചു. ജനറല് സെക്രട്ടറി അബ്ദുല് വാഹിദ് സ്വാഗതവും ഹബീബ് റഹ്മാന് നന്ദിയും പറഞ്ഞു. യൂസുഫ് കള്ളിത്തൊടി ഖിറാഅത്ത് നടത്തി.
വിവിധ മത്സരങ്ങളും മണ്ഡലത്തില് നിന്നുള്ള പ്രവര്ത്തകര് നടത്തിയ ഗാനവിരുന്നും ക്യാമ്പിന്റെ മാറ്റുകൂട്ടി. മേഖല അടിസ്ഥാനത്തില് നടത്തിയ കമ്പവലിയില് ബേപ്പൂര് മേഖലയെ ഫൈനലില് പരാജയപെടുത്തി രാമനാട്ടുകര മുനിസിപ്പാലിറ്റി വിജയികളായി. മണ്ഡലം ഭാരവാഹികളായ സമീര് ബേപ്പൂര്,സിയാലി കോയ, തശ്രീഫ്,ജാബിര്,ഫക്രുദ്ദീന്,മുനീര് പെരുമുഖം,ജംഷീര് പികെ,നസീര്,അസീസ് അരക്കിണര്,ജലീല്,സലീം സമ്മാനങ്ങള് വിതരണം ചെയ്തു.