
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി ബാലുശ്ശേരി മണ്ഡലം ‘തദ്കിറ2025’ മുസ്ലിംലീഗ് സ്ഥാപക ദിനാചരണവും ഇഫ്താര്‍ സ്നേഹ സംഗമവും സംഘടിപ്പിച്ചു. ഫഹാഹീല്‍ വേദാസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സംസ്ഥാന ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇസ്മായീല്‍ വള്ളിയോത്ത് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ ഡോ.മുഹമ്മദലി,സിറാജ് എരഞ്ഞിക്കല്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി, ഷുക്കൂര്‍ ഏകരൂല്‍,റഈസ് നടുവണ്ണൂര്‍,ശബാദ് അത്തോളി പ്രസംഗിച്ചു. മണ്ഡലം നേതാക്കളായ ആബിദ് ഉള്ളിയേരി,സലീം ബാലുശ്ശേരി,ഹിജാസ് അത്തോളി,ഷംസീര്‍ വള്ളിയോത്ത്,യുസുഫ് പൂനത്ത് നേതൃത്വം നല്കി. ആക്ടിങ് ജനറല്‍ സെക്രട്ടറി നൗഷാദ് കിനാലൂര്‍ സ്വാഗതവും ട്രഷറര്‍ ഹര്‍ഷാദ് കായണ്ണ നന്ദിയും പറഞ്ഞു.