
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി മെഗാ ഇഫ്താറും നൗഷാദ് ബാഖവിയുടെ റമസാന്‍ പ്രഭാഷണവും 14ന് നടക്കും. വൈകിട്ട് അഞ്ച് മുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇഫ്താറില്‍ മൂവായിരത്തോളം പേര്‍ക്കാണ് നോമ്പ് തുറക്കാനുള്ള സൗകര്യം ഒരുക്കുന്നത്. തറാവീഹ് നമസ്കാരത്തിന് ശേഷം 9 മണിക്ക് മതകാര്യ സമിതിയുടെ നേതൃത്വത്തില്‍ ലഹരിയും ലഹളയും എന്ന വിഷയത്തില്‍ നൗഷാദ് ബാഖവി റമസാന്‍ പ്രഭാഷണം നടത്തുമെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.